പി.എസ്.സി അഭിമുഖം

Saturday 15 November 2025 12:26 AM IST

തിരുവനന്തപുരം: കോഴിക്കോട് ജില്ലയിൽ വിവിധ വകുപ്പുകളിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ്2 (കാറ്റഗറി നമ്പർ 59/2024-ഹിന്ദുനാടാർ, 60/2024-എസ്.സി.സി.സി.) തസ്തികയിലേക്ക് 19 ന് പി.എസ്.സി കോഴിക്കോട് മേഖലാ ഓഫീസിൽ അഭിമുഖം നടത്തും.

വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (വു‌ഡ്‌വർക്ക് ടെക്നിഷ്യൻ) (കാറ്റഗറി നമ്പർ 674/2023) തസ്തികയിലേക്ക് 19, 20, 21 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ വർക്‌ഷോപ്പ് ഇൻസ്ട്രക്ടർ/ഇൻസ്ട്രക്ടർ ഗ്രേഡ് 2/ഡെമോൺസ്‌ട്രേറ്റർ/ഡ്രാഫ്ട്സ്മാൻ ഗ്രേഡ് 2 ഇൻ ടൂൾ ആൻഡ് ഡൈ എൻജിനിയറിംഗ്(കാറ്റഗറി നമ്പർ 242/2023) തസ്തികയിലേക്ക് 19, 20 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.

കോളേജ് വിദ്യാഭ്യാസ വകുപ്പിൽ (മ്യൂസിക് കോളേജുകൾ) ജൂനിയർ ലക്ചറർ ഇൻ ഡ്രോയിംഗ് ആൻഡ് പെയിന്റിംഗ് (കാറ്റഗറി നമ്പർ 476/2023) തസ്തികയിലേക്ക് 20, 21 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.

സർട്ടിഫിക്കറ്റ് പരിശോധന

ഭക്ഷ്യസുരക്ഷാ വകുപ്പിൽ ടെക്നിക്കൽ അസിസ്റ്റന്റ് ഗ്രേഡ് 2 (പട്ടികജാതി/പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 482/2024) തസ്തികയുടെ സാധ്യതാ പട്ടികയിലുൾപ്പെട്ടവർക്ക് 18, 19 തീയതികളിൽ രാവിലെ 10.30 ന് പി.എസ്.സി. ആസ്ഥാന ഓഫീസിലെ ഇ.ആർ.16 വിഭാഗത്തിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.

ഒ.എം.ആർ പരീക്ഷ

മൃഗസംരക്ഷണ വകുപ്പിൽ ലബോറട്ടറി ടെക്നിഷ്യൻ ഗ്രേഡ് 2/ലബോറട്ടറി അസിസ്റ്റന്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 614/2024) തസ്തികയിലേക്ക് 18 ന് രാവിലെ 7 മണി മുതൽ 8.50 വരെ ഒ.എം.ആർ പരീക്ഷ നടത്തും. ഗവ.ഹോമിയോപ്പതിക് മെഡിക്കൽ കോളേജുകളിൽ നഴ്സ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 018/2025) തസ്തികയിലേക്ക് 20 ന് രാവിലെ 7 മുതൽ 8.50 വരെ ഒ.എം.ആർ പരീക്ഷ നടത്തും. തദ്ദേശസ്വയംഭരണം, തൃശൂർ കോർപ്പറേഷൻ ഇലക്ട്രിസിറ്റി വിംഗിൽ ഇലക്ട്രിസിറ്റി വർക്കർ (കാറ്റഗറി നമ്പർ 118/2025) തസ്തികയിലേക്ക് 21 ന് രാവിലെ 7 മണി മുതൽ 8.50 വരെ ഒ.എം.ആർ പരീക്ഷ നടത്തും.

അർഹതാ നിർണയ പരീക്ഷ - വിജ്ഞാപനം പ്രസിദ്ധീകരിച്ചു

കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് ലോവർ ഡിവിഷൻ ക്ലാർക്ക് തസ്തികയിലേക്കുള്ള അർഹതാ നിർണയ (എലിജിബിലിറ്റി ടെസ്റ്റ്) (കാറ്റഗറി നമ്പർ 438/2025) പരീക്ഷയുടെ വിജ്ഞാപനം വെബ്‌സൈറ്റിൽ. അർഹതാ നിർണയ പരീക്ഷാഫലം

കേരള സംസ്ഥാന ലൈവ്‌സ്റ്റോക്ക് ഡെവലപ്‌മെന്റ് ബോർഡിലെ താഴ്ന്നവിഭാഗം ജീവനക്കാരിൽ നിന്നും തസ്തികമാറ്റം വഴി ലൈവ്‌സ്റ്റോക്ക് ഇൻസ്‌പെക്ടർ ഗ്രേഡ് 2/ സൂപ്പർവൈസർ (കാറ്റഗറി നമ്പർ 06/2025) ആകുന്നതിനുള്ള അർഹതാനിർണയ പരീക്ഷഫലം വെബ്‌സൈറ്റിൽ.