കവലകൾ നിറഞ്ഞ് ബോർഡുകൾ
Saturday 15 November 2025 12:28 AM IST
പത്തനംതിട്ട : കവലയിലെങ്ങും സ്ഥാനാർത്ഥികളുടെ മുഖങ്ങളും തെളിയുകയാണ്. എല്ലാ ജംഗ്ഷനിലും ഫ്ലക്സ് ബോർഡുകൾ നിരന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മറ്റെല്ലാ ജോലികൾക്കും അവധി നൽകിയിരിക്കുകയാണ് പ്രിന്റിംഗ് യൂണിറ്റുകൾ. ഫ്ലക്സുകളിൽ പടത്തിനും ചിഹ്നത്തിനുമൊപ്പം രാഷ്ട്രീയം വ്യക്തമാക്കുന്ന വ്യത്യസ്തമായ വാചകങ്ങളും പ്രിന്റ് ചെയ്തിട്ടുണ്ട്. തിരക്കേറിയ ജംഗ്ഷനുകളിൽ സ്ഥാനാർത്ഥികളെ വാർഡിലേക്ക് സ്വാഗതം ചെയ്തുകൊണ്ടുള്ള ബോർഡുകളുമുണ്ട്. വഴിയോരത്തെ തെങ്ങിലും മരത്തിലും തൂണുകളിലുമെല്ലാം ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നു.