സി.ബി.എസ്.ഇ കലോത്സവം: തൃശൂർ മുന്നിൽ
Saturday 15 November 2025 12:30 AM IST
കോട്ടയം: മരങ്ങാട്ട് പള്ളി ലേബർ ഇന്ത്യ പബ്ലിക് സ്‌കൂളിൽ നടക്കുന്ന സംസ്ഥാന സി.ബി.എസ്.ഇ സ്‌കൂൾ കലോത്സവത്തിൽ തൃശൂർ സഹോദയ 898 പോയിന്റുമായി മുന്നിൽ. 867 പോയിന്റുമായി മലബാർ സഹോദയ തൊട്ടു പിന്നിലുണ്ട്. 845 പോയിന്റുമായി കൊച്ചി സഹോദയയും, 836 പോയിന്റുമായി കൊച്ചി മെട്രോ സഹോദയയും മൂന്നും നാലും സ്ഥാനത്ത് തുടരുകയാണ്. മലബാർ സഹോദയയിലെ കോഴിക്കോട് സിൽവർ ഹിൽസ് സ്‌കൂളാണ് സ്‌കൂളുകളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുന്നത്. 130 പോയിന്റ്. 78 പോയിന്റുള്ള ചിറ്റിലപ്പള്ളി ഐ.ഇ.എസ് പബ്ലിക് സ്‌കൂൾ രണ്ടാം സ്ഥാനത്ത്. കലോത്സവം ഇന്ന് സമാപിക്കും.