കാലിക്കറ്ര് വി.സി: വിജ്ഞാപനം റദ്ദാക്കാൻ സർക്കാരിന്റെ ഹർജി
Saturday 15 November 2025 12:32 AM IST
കൊച്ചി: കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ നിയമനത്തിനായി ചാൻസലർ കൂടിയായ ഗവർണർ പുറപ്പെടുവിച്ച വിജ്ഞാപനങ്ങൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ ഹൈക്കോടതിയിൽ ഹർജി നൽകി. സെനറ്റ് പ്രതിനിധിയായ പ്രൊഫ.എ. സാബു സെർച്ച് കമ്മിറ്റിയിൽ നിന്ന് രാജിവച്ചതിനാൽ ചാൻസലർ പുറപ്പെടുവിച്ച വിജ്ഞാപനം നിയമപരമല്ലെന്നാണ് വാദം.
തൃശൂർ സെന്റ് തോമസ് കോളേജ് ഗവേണിംഗ് ബോഡി അംഗമായ ഡോ. എലുവത്തിങ്ങൽ ഡി. ജെമ്മിസിനെ സെർച്ച് കമ്മിറ്റിയിൽ ചാൻസലറുടെ പ്രതിനിധിയായി ഉൾപ്പെടുത്തിയത് യു.ജി.സി ചട്ടങ്ങൾക്കെതിരാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. മറുപടിക്ക് ചാൻസലറുടെ അഭിഭാഷകൻ സമയം തേടിയതിനെ തുടർന്ന് ജസ്റ്റിസ് വി.ജി. അരുണിന്റെ ബെഞ്ച് ഹർജി
17ന് പരിഗണിക്കാൻ മാറ്റി.