ചിൽഡ്രൻസ് ഡേ സ്പെഷ്യൽ
Friday 14 November 2025 11:33 PM IST
വൈഭവ് സൂര്യവംശിക്ക് 32 പന്തിൽ സെഞ്ച്വറി
ദോഹ : ഏഷ്യാകപ്പ് റൈസിംഗ് സ്റ്റാർസ് ട്വന്റി-20 ക്രിക്കറ്റ് ടൂർണമെന്റിൽ 32 പന്തുകളിൽ സെഞ്ച്വറി തികച്ച് ഇന്ത്യൻ കൗമാരതാരം വൈഭവ് സൂര്യവംശി. യു.എ.ഇയ്ക്ക് എതിരായ മത്സരത്തിൽ 41 പന്തുകളിൽ 11 ഫോറുകളും 15 സിക്സുകളുമടക്കം 144 റൺസാണ് ഓപ്പണറായി ഇറങ്ങിയ വൈഭവ് അടിച്ചുകൂട്ടിയത്. 14 വർഷവും 232 ദിവസവും പ്രായമുള്ള വൈഭവ് ട്വന്റി-20 ഫോർമാറ്റിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ ഇന്ത്യൻ താരവുമായി.
ഏഷ്യൻയിലെ യുവതാരങ്ങൾക്കായി സംഘടിപ്പിക്കുന്ന ടൂർണമെന്റിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ഇന്ത്യ യു.എ.ഇയെ തോൽപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ വൈഭവിന്റേയും ക്യാപ്ടൻ ജിതേഷ് ശർമ്മയുടേയും (83*) മികവിൽ 297/4 എന്ന സ്കോർ ഉയർത്തി. മറുപടിക്കിറങ്ങിയ യു.എ.ഇയ്ക്ക് ലേ എത്താനായുള്ളൂ.