അന്താരാഷ്ട്ര കരിയറിലാദ്യം ക്രിസ്റ്റ്യാനോയ്ക്ക് ചുവപ്പുകാർഡ്

Friday 14 November 2025 11:35 PM IST

ഡബ്ളിൻ :അ​യ​ർ​ലാ​ൻ​ഡി​നെതിരായ യൂറോപ്യൻ മേഖലാ ഫിഫ ലോകകപ്പ് മത്സരത്തിൽ പോർച്ചുഗലിന്റെ സൂപ്പർ താരവും നായകനുമായ ​ ​ക്രി​സ്റ്റ്യാ​നോ​ ​റൊ​ണാ​ൾ​ഡോ​യ്ക്ക് ചുവപ്പുകാർഡ് കണ്ട് പുറത്താകേണ്ടിവന്നു.

​ ​മ​ത്സ​ര​ത്തി​ൽ​ ട് ​മ​റു​പ​ടി​യി​ല്ലാ​ത്ത​ ​ര​ണ്ടു​ഗോ​ളു​ക​ൾ​ക്ക് ​പോ​ർ​ച്ചു​ഗ​ലി​ന് തോൽക്കേണ്ടിയും വന്നു. ട്രോ​യ് ​പാ​ര​റ്റ് 17,45​ ​മി​നി​ട്ടു​ക​ളി​ൽ​ ​നേ​ടി​യ​ ​ഗോ​ളു​ക​ൾ​ക്ക് ​അ​യ​ർ​ലാ​ൻ​ഡ് ​ആ​ദ്യ​പ​കു​തി​യി​ൽ​ ​മു​ന്നി​ലാ​യി​രു​ന്നു.​ 61​-ാം​മി​നി​ട്ടി​ൽ​ ​ഐ​റി​ഷ് ​താ​രം​ ​ഡാ​ര​ ​ഓ​ഷി​യ​യെ​ ​കൈ​മു​ട്ടു​കൊ​ണ്ട് ​ഇ​ടി​ച്ച​തി​നാ​ണ് ​ക്രി​സ്റ്റ്യാ​നോ​യ്ക്ക് ​റ​ഫ​റി​ ​സ്ട്രെ​യ്റ്റ് ​റെ​ഡ് ​കാ​ർ​ഡ് ​ന​ൽ​കി​യ​ത്.​ ​ഗ്രൂ​പ്പ് ​എ​ഫി​ൽ​ ​അ​ഞ്ചു​ക​ളി​ക​ളി​ൽ​ ​നി​ന്ന് 10​ ​പോ​യി​ന്റു​മാ​യി​ ​ഒ​ന്നാ​മ​താ​ണ് ​പോ​ർ​ച്ചു​ഗ​ൽ.​ ​എ​ട്ടു​പോ​യി​ന്റു​ള്ള​ ​ഹം​ഗ​റി​യാ​ണ് ​ര​ണ്ടാ​മ​ത്.​ ​നാ​ളെ​ ​അ​ർ​മേ​നി​യ​യു​മാ​യാ​ണ് ​പോ​ർ​ച്ചു​ഗ​ലി​ന്റെ​ ​അ​വ​സാ​ന​ ​മ​ത്സ​രം.