തൃശൂരിന്റെ മാജിക്കിൽ മയങ്ങി മലപ്പുറം
Friday 14 November 2025 11:37 PM IST
തൃശൂർ : സൂപ്പർ ലീഗ് കേരളയിൽ ഇന്നലെ നടന്ന മത്സരത്തിൽ തൃശൂർ മാജിക് എഫ്.സി ഒന്നിനെതിരെ രണ്ടുഗോളുകൾക്ക് മലപ്പുറം എഫ്.സിയെ കീഴടക്കി. തൃശൂരിന്റെ ആദ്യ ഹോംമാച്ചായിരുന്നു ഇത്. കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നാലാം മിനിട്ടിൽ തന്നെ ഇവാനിലൂടെ തൃശൂർ മുന്നിലെത്തിയിരുന്നു. എന്നാൽ ആറാം മിനിട്ടിൽ കെന്നഡിയിലൂടെ മലപ്പുറം തിരിച്ചടിച്ചു. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന മത്സരത്തിൽ 27-ാം മിനിട്ടിൽ ഫയ്യാസിലൂടെയാണ് തൃശൂർ വിജയം കണ്ടെത്തിയത്. മഴയിലും നിറഞ്ഞ ഗാലറിയിൽ മത്സരം കാണാനെത്തിയവർ പ്രോത്സാഹിപ്പിച്ചിട്ടും ഇരുടീമുകൾക്കും പിന്നീട് വലകുലുക്കാനായില്ല.
ഈ വിജയത്തോടെ തൃശൂർ മാജിക് എഫ്.സി 11 പോയിന്റുമായി പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. 10 പോയിന്റുള്ള മലപ്പുറം മൂന്നാം സ്ഥാനത്ത് തുടരുകയാണ്.11 പോയിന്റുള്ള കലിക്കറ്റ് എഫ്.സിയാണ് ഒന്നാമത്.