ശിശുദിനത്തിൽ കുരുന്നുകൾ ശിവഗിരിയിലെത്തി

Saturday 15 November 2025 12:42 AM IST

ശിവഗിരി : കല്ലമ്പലം മുള്ളറംകോട് ഗവ. എൽ.പി സ്കൂൾ വിദ്യാർത്ഥികൾ പ്രതിമാസ പരിപാടിയായ കളിത്തോണിയുടെ ഭാഗമായി ശിശുദിനത്തിൽ ശിവഗിരി മഠം സന്ദർശിച്ചു . മഠത്തിലെ ഫലവൃക്ഷങ്ങളും വിവിധ വർണ്ണ പൂച്ചെടികളും അവയിൽ കൂടുകൂട്ടുന്ന പലയിനം പക്ഷികളുമൊക്കെ കുട്ടികളുടെ മനം കവർന്നു. ഗുരുദേവൻ ജീവിതസായാഹ്നത്തിൽ വിശ്രമിച്ചിരുന്ന വൈദികമഠത്തിൽ വിശ്വമഹാകവി രവീന്ദ്രനാഥ ടാഗോറും രാഷ്ട്രപിതാവ് മഹാത്മജിയും ഗുരുദേവനുമായി കൂടിക്കാഴ്ച നടത്തിയതൊക്കെ കുഞ്ഞുങ്ങളെ പറഞ്ഞു മനസിലാക്കി. പ്രഥമാദ്ധ്യാപിക സുനിത ബീഗം, ഷൈനി, അഖില, ഷൈന, സ്റ്റാഫ് സെക്രട്ടറി അനു. എസ്.എം, അഭിലാഷ്, ശിവൻ മാവിൻമൂട് തുടങ്ങിയവരൊക്കെ ചേർന്നാണ് 70 അംഗ വിദ്യാർത്ഥികളുമായി ശിവഗിരിയിലെത്തിയത്. ശിശുദിനമായതിനാൽ വിദ്യാർത്ഥികൾ തൂവെള്ള വസ്ത്രം ധരിച്ച്, വെള്ളത്തൊപ്പിയും അണിഞ്ഞിരുന്നു.

ശ്രീ​നാ​രാ​യ​ണ​ ​പെ​ൻ​ഷ​ണേ​ഴ്സ് ​കൗ​ൺ​സി​ൽ​ ​പ​ഠ​ന​ക്ളാ​സ് ​ഇ​ന്ന്

ചേ​ർ​ത്ത​ല​:​ശ്രീ​നാ​രാ​യ​ണ​ ​പെ​ൻ​ഷ​ണേ​ഴ്സ് ​കൗ​ൺ​സി​ലി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ന​ട​ത്തി​യ​ ​ടാ​ല​ന്റ് ​സെ​ർ​ച്ച് ​എ​ക്സാ​മി​നേ​ഷ​നി​ൽ​ ​ഉ​യ​ർ​ന്ന​ ​സ്കോ​ർ​ ​നേ​ടി​യ​ ​കു​ട്ടി​ക​ൾ​ക്കാ​യി​ ​ഏ​ക​ദി​ന​ ​സ്റ്റു​ഡ​ന്റ് ​ന​ർ​ച്ച​റിം​ഗ് ​പ്രോ​ഗ്രാം​ ​ഇ​ന്ന് ​ചേ​ർ​ത്ത​ല​ ​ശ്രീ​നാ​രാ​യ​ണ​ ​കോ​ളേ​ജി​ൽ​ ​ന​ട​ക്കും.​ ​പ്ര​ഗ​ത്ഭ​ർ​ ​ക്ലാ​സു​ക​ൾ​ക്ക് ​നേ​തൃ​ത്വം​ ​ന​ൽ​കും.​ ​രാ​വി​ലെ​ 10​ന് ​എ​സ്.​എ​ൻ.​ഡി.​പി​ ​യോ​ഗം​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​വെ​ള്ളാ​പ്പ​ള്ളി​ ​ന​ടേ​ശ​ൻ​ ​പ​ഠ​ന​ക്ലാ​സ് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ ​എ​സ്.​എ​ൻ.​പി.​സി​ ​പു​റ​ത്തി​റ​ക്കു​ന്ന​ ​സ്കോ​ള​ർ​ഷി​പ്പ് ​പു​സ്ത​ക​ങ്ങ​ളു​ടെ​ ​പ്ര​കാ​ശ​നം​ ​അ​ദ്ദേ​ഹം​ ​നി​ർ​വ​ഹി​ക്കും.​ ​എ​സ്.​എ​ൻ.​പി.​സി​ ​പ്ര​സി​ഡ​ന്റ് ​കെ.​എം.​സ​ജീ​വ് ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ക്കും.​ ​യോ​ഗം​ ​കൗ​ൺ​സി​ല​ർ​മാ​രാ​യ​ ​പി.​കെ.​പ്ര​സ​ന്ന​ൻ,​ ​സി.​എം.​ബാ​ബു,​ ​ട്ര​ഷ​റ​ർ​ ​ഡോ.​ആ​ർ.​ബോ​സ് ​എ​ന്നി​വ​ർ​ ​ച​ട​ങ്ങി​ൽ​ ​പ​ങ്കെ​ടു​ക്കും.​ ​മൂ​ന്ന് ​സെ​ഷ​നു​ക​ളി​ലാ​യി​ ​ന​ട​ക്കു​ന്ന​ ​ക്ലാ​സി​ന് ​തേ​വ​ര​ ​എ​സ്.​എ​ച്ച് ​കോ​ളേ​ജ് ​അ​സോ​സി​യേ​റ്റ് ​പ്രൊ​ഫ​സ​ർ​ ​ഫാ​ദ​ർ.​സാ​ബു​ ​തോ​മ​സ്,​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പ് ​റി​ട്ട.​ജോ​യി​ന്റ് ​ഡ​യ​റ​ക്ട​ർ​ ​ഡോ.​കെ.​സോ​മ​ൻ,​ക​രി​യ​ർ​ ​അ​ന​ലി​സ്റ്റ് ​റി​ട്ട.​ഡി​വൈ.​എ​സ്.​പി​ ​കെ.​എം.​സ​ജീ​വ് ​എ​ന്നി​വ​ർ​ ​നേ​തൃ​ത്വം​ ​ന​ൽ​കും.​ ​എ​സ്.​എ​ൻ.​പി.​സി​ ​ട്ര​ഷ​റ​ർ​ ​ഡോ.​ആ​ർ.​ബോ​സ് ​സ്വാ​ഗ​ത​വും​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​പി.​കെ.​വേ​ണു​ഗോ​പാ​ല​ൻ​ ​ന​ന്ദി​യും​ ​പ​റ​യും.