അമലി ബിജുവിന്റെ "ഓ ഡാ‌ർലിംഗ്‌ മൂൺ" പ്രകാശനം

Saturday 15 November 2025 12:52 AM IST
അമലി ബിജുവിന്റെ ആംഗലേയ കവിതാ സമാഹാരമായ

ചവറ : കുട്ടി എഴുത്തുകാരിയും ചവറ കൊറ്റംകുളങ്ങര ഗവ. വി.എച്ച്.എസ്.എസിലെ പ്ലസ് വൺ വിദ്യാർത്ഥിനിയുമായ അമലി ബിജുവിന്റെ ആംഗലേയ കവിതാ സമാഹാരം "ഓ ഡാർലിംഗ് മൂൺ" ലോകത്തിലെ ഏറ്റവും വലിയ പുസ്തകോത്സവമായ ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രകാശനം ചെയ്‌തു. കവിയും എഴുത്തുകാരനുമായ സോമൻ കടലൂർ, കവി ശൈലനു നൽകിയാണ് പുസ്തകം പ്രകാശനം ചെയ്തത്. എഴുത്തുകാരൻ അജിത് കണ്ടലൂർ പുസ്‌തകം പരിചയപ്പെടുത്തി. അമലിയുടെ പിതാവും പ്രവാസി സംരംഭകനുമായ ബിജു കണ്ണങ്കര, ഷെബീർ, സംഗീത സൈകതം എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സ്മിത പ്രമോദ് സ്വാഗതവും രചയിതാവ് അമലി ബിജു നന്ദിയും പറഞ്ഞു. സൈകതം ബുക്‌സാണ് പുസ്‌തകത്തിന്റെ പ്രസാധകർ.