ഹിറ്റ്ലർ എന്തുകൊണ്ട് സ്ത്രീകളോട് അധികം അടുത്തില്ല ,​ ഒടുവിൽ കാരണം കണ്ടെത്തി

Saturday 15 November 2025 12:01 AM IST

ലോകം കണ്ട ഏറ്റവും ക്രൂരനായ ജർമ്മൻ ഏകാധിപതിയായിരുന്നു അഡോൾപ് ഹിറ്റ്ലർ. നിരവധി മനുഷ്യരെയാണ് തന്റെ ഭരണകാലത്ത് ഹിറ്റ്ലർ വംശഹത്യ ചെയ്തത്. ഹിറ്റിലറെ കുറിച്ച് പലതരം കഥകൾ പ്രചാരത്തിലുണ്ട്,​ ഹിറ്റ്ലർ രതിവൈകൃതത്തിന് അടിമയാണെന്നും അമിത ലൈംഗികാസക്തിയുള്ള വ്യക്തിയാണെന്നും മുമ്പ് പുറത്തിറങ്ങിയ ഒരു ഡോക്യുമെന്ററിയിൽ പ്രതിപാദിിച്ചിരുന്നു. വളരെ ചെറിയ ജനനേന്ദ്രിയവും ഒരു വൃഷ്ണവും മാത്രമാണ് ഹിറ്റ്ലറിന് ഉണ്ടായിരുന്നുവെന്നാണ് പ്രചരിച്ച മറ്റൊരു കഥ. ജൂതരെ കൊന്നൊടുക്കിയ ഹിറ്റ്ലറിന് ജൂത പാരമ്പര്യമുണ്ടെന്നുള്ള പ്രചാരണവും നടന്നിരുന്നു,​. ഇപ്പോഴിതാ ഇക്കാര്യങ്ങൾക്ക് വ്യക്തത വരുത്തുന്ന ഒരുപഠനം പുറത്തുവന്നിരിക്കുകയാണ്,​ ഹിറ്റ്ലറുടെ രക്ത്സാമ്പിളിൽ നിന്ന് ലഭിച്ച ഡി.എൻ.എ പഠന വിധേയമാക്കിയപ്പോഴാണ് പുതിയ കണ്ടെത്തലുകൾ പുറത്തുവന്നത്.

ഹിറ്റ്ലർ സ്വയം വെടിവച്ച് മരിക്കുമ്പോൾ സോഫയിൽ പറ്റിയ രക്ത സാമ്പിളിന്റെ ഡി.എൻ.എ പഠനത്തിൽ ഹിറ്റ്ലറിന് ജനിതക രോഗമായ കാൾമാൻ സിൻഡ്രോം ഉണ്ടെന്ന് ഗവേഷകർ കണ്ടെത്തി. കുറഞ്ഞ ടെസ്റ്റോസ്റ്റിറമോൺ തോതിനും വലുപ്പം കുറഞ്ഞ ജനനേന്ദ്രിയത്തിനും പുറത്തേക്ക് വരാത്ത വൃഷ്ണങ്ങൾക്കും കാൾമാൻ സിൻഡ്രോം കാരണമാകാം.

ഹിറ്റിലർ തന്റെ ജീവിതത്തിലുടനീളം സ്ത്രീകളോട് യോജിച്ച് പോയിരുന്നില്ല. സ്ത്രീകളോടുള്ള സാമീപ്യതിൽ അദ്ദേഹം അസ്വസ്ഥനായിരുന്നുവെന്ന് പോട്ട്സ്ഡാം സർവകലാശാലയിലെ അലക്സ്കേ പറഞ്ഞു എന്തായിരുന്നു സ്ത്രീകളോട് അകലം പാലിക്കുന്നതിന് പിന്നിലെന്ന് ആർക്കും അറിയില്ലായിരുന്നു. എന്നാൽ അദ്ദേഹത്തിന് കാൾമാൻ സിൻഡ്രോം ഉണ്ടായിരുന്നുവെന്ന് ഇപ്പോൾ മനസിലായി. ഇതായിരിക്കാം അതിനുള്ള ആ ഉത്തരമെന്നും അലക്സ്‌കേ പറഞ്ഞു. അതേസമയം ഹിറ്റ്ലറിന് ജൂതപാരമ്പര്യം ഉണ്ടായിരുന്നുവെന്ന വാദം ഗവേഷകർ തള്ളിക്കളഞ്ഞു.

ശനിയാഴ്ച പുറത്തിറങ്ങുന്ന ഹിറ്റ്ലേ‍ർസ് ഡി.എൻ.എ; ബ്ലൂ പ്രിന്റ് ഓഫ് എ ഡിക്ടേറ്റർ എന്ന ഡോക്യുമെന്ററിയിൽ പുതിയ കൻണ്ടെത്തലുകൾ ഗവേഷകർ പങ്കുവയ്ക്കുമെന്ന് വിദേശ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. യു.കെയിലെ ചാനൽ 4ലാണ് ഡോക്യുമെന്ററി സംപ്രേഷണം ചെയ്യുന്നത്.