സഹകരണ വാരാഘോഷം
Saturday 15 November 2025 12:15 AM IST
കൊല്ലം: തദ്ദേശ സ്വയംഭരണ തിരഞ്ഞടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ പശ്ചാത്തലത്തിൽ 14 മുതൽ 20 വരെ രാജ്യത്ത് നടത്താനിരുന്ന സഹകരണ വാരാഘോഷം ഡിസംബർ അവസാന വാരത്തിലേക്ക് മാറ്റിവച്ചെങ്കിലും സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങളിൽ പതാക ഉയർത്തലും പ്രതിജ്ഞയെടുപ്പും നടന്നു. മുണ്ടയ്ക്കൽ സർവീസ് സഹകരണ ബാങ്കിൽ പ്രസിഡന്റ് അഡ്വ. കെ.എസ്.ജ്യോതി പതാക ഉയർത്തി. ഭരണസമിതിയംഗം ഡോ. ആർ.മണിയപ്പൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഭരണസമിതിയംഗങ്ങളായ ഡേവിഡ് സാമുവൽ, അനിൽ കുമാർ, എസ്.കെ.പത്മജ, എ.എസ്.സുഗതകുമാരി, യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട്സ് ഒഫ് മാനേജ്മെന്റിലെ പ്രിൻസിപ്പൽ ഡോ. ജുഗുനു എന്നിവർ സംസാരിച്ചു. സെക്രട്ടറി ജെ.ശരണ്യ നന്ദി പറഞ്ഞു.