വനിതാ കമ്മിഷൻ സിറ്റിംഗ്

Saturday 15 November 2025 12:16 AM IST

കൊ​ല്ലം: കേ​ര​ള വ​നി​താ ക​മ്മി​ഷൻ അം​ഗം അ​ഡ്വ. ഇ​ന്ദി​ര ര​വീ​ന്ദ്ര​ന്റെ അ​ദ്ധ്യ​ക്ഷ​ത​യിൽ ജ​വ​ഹർ ബാ​ല​ഭ​വ​നിൽ ന​ട​ത്തി​യ സി​റ്റിം​ഗിൽ 24 കേ​സു​കൾ തീർ​പ്പാ​ക്കി. 70 കേ​സു​ക​ളാ​ണ് പ​രി​ഗ​ണി​ച്ച​ത്. നാ​ല് കേ​സു​കൾ പൊ​ലീ​സി​നും ഒ​രെ​ണ്ണം ജി​ല്ലാ ലീ​ഗൽ സർ​വീ​സ​സ് അ​തോ​റി​റ്റി​ക്കും റി​പ്പോർ​ട്ടി​നാ​യി അ​യ​ച്ചു. 41 കേ​സു​കൾ അ​ടു​ത്ത സി​റ്റിം​ഗി​ലേ​ക്ക് മാ​റ്റി. യു​വ​ത​യു​ടെ മാ​ന​സി​കാ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്താൻ ബോ​ധവ​ത്​ക​ര​ണം ശ​ക്ത​മാ​ക്കും. വ​നി​താ ക​മ്മിഷ​ന്റെ ആ​സ്ഥാ​ന മ​ന്ദി​ര​ത്തി​ലും റീ​ജി​യ​ണൽ ഓ​ഫീ​സു​ക​ളി​ലും പ്രാ​യ​ഭേ​ദ​മ​ന്യേ സൗ​ജ​ന്യ കൗൺ​സ​ലിം​ഗ് ഉ​റ​പ്പാ​ക്കു​മെ​ന്നും വ​നി​താ ക​മ്മിഷൻ അം​ഗം പ​റ​ഞ്ഞു. അ​ഭി​ഭാ​ഷ​ക​രാ​യ ജെ. സീ​ന​ത്ത് ബീ​ഗം, എ​സ്.ഹേ​മ ശ​ങ്കർ, സി.ഐ.ജോ​സ് കു​ര്യൻ തു​ട​ങ്ങി​യ​വർ പ​ങ്കെ​ടു​ത്തു.