എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ

Saturday 15 November 2025 12:18 AM IST

കൊല്ലം: എം.ഡി.എം.എയുമായി ഉമയനല്ലൂർ അനസ് മൻസിലിൽ അനീഷിനെ (29) പൊലീസ് അറസ്റ്റ് ചെയ്തു. കൊട്ടിയം പൊലീസും ചാത്തന്നൂർ എ.സി.പി അലക്‌സാണ്ടർ തങ്കച്ചന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘവും ചേർന്നാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെ മൈലപ്പുരിൽ സംശായസ്പദമായി കണ്ട പ്രതിയെ തടഞ്ഞുനിറുത്തി പരിശോധിച്ചപ്പോൾ ഇയാളുടെ പോക്കറ്റിൽ നിന്ന് 1.56 ഗ്രാം എം.ഡി.എം.എ കണ്ടെത്തുകയായിരുന്നു. കൊട്ടിയം പൊലീസ് ഇൻസ്പെക്ടർ പ്രദീപിന്റെ നേതൃത്വത്തിൽ എസ്.ഐ നിഥിൻ നളൻ, സി.പി.ഒ ശംഭു എന്നിവരും എസ്.ഐ സായി സേനന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘവുമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി.