രണ്ടാനച്ഛൻ അറസ്റ്റിൽ

Saturday 15 November 2025 12:19 AM IST

കൊല്ലം: പതിനൊന്ന് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ രണ്ടാനച്ഛനെ കൊല്ലം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാർച്ച് മുതലാണ് സംഭവം. പെൺകുട്ടിയുടെ അമ്മ വീട്ടിൽ ഇല്ലാത്ത സമയത്താണ് പ്രതി കുട്ടിയെ ഉപദ്രവിച്ചിരുന്നത്. ഭീഷണിപ്പെടുത്തി ഏഴ് മാസത്തോളം ഉപദ്രവിച്ചു. തുടർന്ന് കുട്ടി അമ്മയെ വിവരം അറിയിക്കുകയായിരുന്നു. ഇതേ ചൊല്ലി അമ്മയും രണ്ടാനച്ഛനും തമ്മിൽ വാക്ക് തർക്കം ഉണ്ടാവുകയും ചെയ്തു. ഇതിന് ശേഷവും ഇയാൾ കുട്ടിയെ ഉപദ്രവിച്ചിരുന്നു. ഇതോടെ കുട്ടി ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. ഒരു വർഷമായി പ്രതിയോടൊപ്പമാണ് പെൺകുട്ടിയും അമ്മയും സഹോദരങ്ങളും കഴിഞ്ഞുവന്നത്. പ്രതിയെ റിമാൻഡ് ചെയ്തു.