കൊല്ലത്ത് വെൽനെസ് സെന്റർ

Saturday 15 November 2025 12:21 AM IST

കൊ​ല്ലം: കൊ​ല്ല​ത്ത് സി.ജി.എ​ച്ച്.എ​സ് വെൽ​നെ​സ് സെന്റർ അ​നു​വ​ദി​ക്കാൻ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​നു​കൂ​ല തീ​രു​മാ​നം കൈ​ക്കൊ​ണ്ട​താ​യി എൻ.കെ.പ്രേ​മ​ച​ന്ദ്രൻ എം.പി അ​റി​യി​ച്ചു. നി​ല​വി​ലു​ള്ള വ്യ​വ​സ്ഥ​ക​ളിൽ ഇ​ള​വ് അ​നു​വ​ദി​ച്ച് കൊ​ല്ലം ഉൾ​പ്പ​ടെ​യു​ള്ള ഏ​ഴ് കേ​ന്ദ്ര​ങ്ങ​ളിൽ സെന്റർ ആ​രം​ഭി​ക്കാൻ ത​ത്വ​ത്തി​ലു​ള്ള അം​ഗീ​കാ​രം നേ​ര​ത്തെ നൽ​കി​യി​രു​ന്നു. ആ​ദ്യ​ഘ​ട്ടം അ​നു​വ​ദി​ച്ച 22 സെന്റ​റു​കൾ​ക്ക് ധ​ന​കാ​ര്യ എ​ക്‌​സ്‌​പെൻ​ഡി​ച്ചർ വി​ഭാ​ഗ​ത്തിന്റെ അ​നു​മ​തി ല​ഭി​ക്കാ​നു​ള്ള കാ​ല​താ​മ​സം കൊ​ണ്ടാ​ണ് ര​ണ്ടാം​ഘ​ട്ട വെൽ​ന​സ് സെന്റ​റുക​ളു​ടെ ന​ട​പ​ടി​ക്ക് കാ​ല​താ​മ​സമുണ്ടാ​യ​ത്. ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തിന്റെ അ​നു​മ​തി ഉ​ത്ത​ര​വ് ഉൾ​പ്പ​ടെ ധ​ന​കാ​ര്യ എ​ക്‌​സ്‌​പെൻ​ഡി​ച്ചർ വി​ഭാ​ഗം മ​ന്ത്രാ​ല​യ​ത്തി​ന് ഫ​യൽ കൈ​മാ​റും. അ​വി​ടെ നി​ന്നു​ള്ള അ​നു​മ​തി​ക്കാ​യി ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും എം.പി പ​റ​ഞ്ഞു.