അവകാശ സമരം നടത്തി
Saturday 15 November 2025 1:05 AM IST
പാലക്കാട്: ശമ്പള കുടിശ്ശിക ഉടൻ നൽകുക, ശമ്പള പരിഷ്ക്കരണവും മലബാർ ദേവസ്വം നിയമ പരിഷ്ക്കരണവും നടപ്പിലാക്കുക, ഗ്രാറ്റുവിറ്റി അനുവദിക്കുക, ക്ഷേമനിധി പരിഷ്ക്കരണം നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയന്റെ(സി.ഐ.ടി.യു) നേതൃത്വത്തിൽ സിവിൽ സ്റ്റേഷന് മുന്നിൽ നടന്ന അവകാശ സമരം നടത്തി. സി.ഐ.ടിയു സംസ്ഥാന കമ്മിറ്റി അംഗം ടി.കെ.അച്യുതൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് എൻ.പി.വിനയകുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.ടി.അനിൽകുമാർ എ.വേണുഗോപാൽ അനുസ്മരണം നടത്തി. ജില്ലാ സെക്രട്ടറി കെ.രാകേഷ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ മിനി, ഹരിവാര്യർ, എസ്.സുരേഷ്, സവിത, അനിൽ ആനക്കര, ഹരിദാസ് എന്നിവർ സംസാരിച്ചു.