ജില്ലാ പഞ്ചായത്ത്; 23 ഡിവിഷനിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു
മലപ്പുറം: മലപ്പുറം ജില്ലാ പഞ്ചായത്തിലേക്കുള്ള മുസ്‌ലിം ലീഗ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ആകെയുള്ള 33 ഡിവിഷനുകളിൽ 23 എണ്ണത്തിൽ ലീഗും പത്തെണ്ണത്തിൽ കോൺഗ്രസുമാണ് മത്സരിക്കുന്നത്. ഇതിൽ മുസ്‌ലിം ലീഗ് സ്ഥാനാർത്ഥികളെയെല്ലാം ഇന്നലെ പ്രഖ്യാപിച്ചു. യുവത്വവും അനുഭവ പരിചയവും ഉൾപ്പെടുത്തിയാണ് സ്ഥാനാർത്ഥി പട്ടിക തയ്യാറാക്കിയതെന്ന് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് അബ്ബാസലി ശിഹാബ് തങ്ങളും ജില്ലാ സെക്രട്ടറി അബ്ദുൽ ഹമീദ് മാസ്റ്ററും വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ചങ്ങരംകുളം ഡിവിഷനിൽ അഷ്ഹർ പെരുമുക്ക്, അരീക്കോട്- പി.എ ജബ്ബാർഹാജി, പൊന്മുണ്ടം- ബഷീർ രണ്ടത്താണി, പുത്തനത്താണി-വെട്ടം ആലക്കോയ, വെളിമുക്ക്-ഹനീഫ മൂന്നിയൂർ, എടവണ്ണ- കെ.ടി. അഷ്റഫ്, വേങ്ങര -പി.കെ. അസ്‌ലു, ഒതുക്കുങ്ങൽ -കെ.വി. മുഹമ്മദാലി, തൃക്കലങ്ങോട് -പി.എച്ച്. ഷമീം, നന്നമ്പ്ര -ഷരീഫ് കുറ്റൂർ, കരുവാരക്കുണ്ട് - മുസ്തഫ അബ്ദുൽലത്തീഫ്, മൂത്തേടം -റൈഹാനത്ത് കുറുമാടൻ, ഏലംകുളം - സാജിത സലാം, ആനക്കയം - ഷാഹിന നിയാസി, മക്കരപ്പറമ്പ - കെ.പി. അസ്മാബി, കൊളത്തൂർ- ഫൗസിയ ഉസ്മാൻ, കാടാമ്പുഴ -ഡോ. കെ.പി. വഹീദ, കുറ്റിപ്പുറം -വസീമ വേളേരി, തിരുനാവായ - എൻ.പി. ഷരീഫാബി, പുളിക്കൽ - സജിനി ഉണ്ണി, പൂക്കോട്ടൂർ - പി.എച്ച്. ആയിഷാബാനു, ചേറൂർ- യാസ്മിൻ അരിമ്പ്ര, തനാളൂർ- അഡ്വ. എ.പി സ്മിജി എന്നിവരാണ് സ്ഥാനാർത്ഥികൾ.
ലിസ്റ്റിൽ ഇടംപിടിച്ച പ്രമുഖർ
ജബ്ബാർ ഹാജി മുസ്‌ലിം ലീഗ് കൊണ്ടോട്ടി നിയോജക മണ്ഡലം പ്രസിഡന്റ്, സംസ്ഥാന മുസ്ലിംലീഗ് പ്രവർത്ത സമിതി അംഗം, മുൻ കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്റർ ചെയർമാൻ, സമസ്ത ലീഗൽ സെൽ സംസ്ഥാന ചെയർമാൻ നിലകളിൽ പ്രവർത്തിച്ചു.
പി.എച്ച്. ആയിഷാബാനു ഹരിത സംസ്ഥാന പ്രസിഡന്റ്, എം.എസ്.എഫ് പ്രഥമ വനിതാ സംസ്ഥാന വൈസ് പ്രസിഡന്റ്. ശരീഫ് കുറ്റൂർ യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ്, മുൻ ജില്ലാ വൈസ് പ്രസിഡന്റ്, എം.എസ്.എഫ് ജില്ലാ വൈസ് പ്രസിഡന്റ്.
മുസ്തഫ അബ്ദുൽ ലത്തീഫ്
യൂത്ത് ലീഗ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി, സി.ഇ.ഒ മലപ്പുറം ജില്ലാ പ്രസിഡന്റ്, മുൻ ജില്ലാ സെക്രട്ടറി,യൂത്ത് ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം.
അഡ്വ. പി.എ സ്മിജി മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ദളിത് ലീഗ് നേതാവുമായ അന്തരിച്ച എപി. ഉണ്ണികൃഷ്‌ന്റെ മകൾ. മഞ്ചേരി ജില്ലാ കോടതിയിൽ അഭിഭാഷകയായി പരിശീലനം തുടരുന്നു. പാലക്കാട് നെഹ്റു അക്കാഡമിയിൽ നിന്നും എൽ.എൽ.ബി പൂർത്തിയാക്കി.
അഷ്ഹർ പെരുമുക്ക് നിലവിൽ എം.എസ്.എഫ് സംസ്ഥാന ട്രഷറർ, എം.എസ്.എഫ് ദേശീയ എക്സിക്യൂട്ടീവ് അംഗമാണ്.
വി.പി ഷെജിനി ഉണ്ണി ചെറുകാവ് പഞ്ചായത്തിലെ സിയാംകണ്ടം സ്വദേശിനി. ദളിത് ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറിയും കൊണ്ടോട്ടി നിയോജക മണ്ഡലം ട്രഷററുമാണ്. നേരത്തെ, ചെറുകാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പദവികൾ വഹിച്ചു. നിലവിൽ കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് അംഗമാണ്.
പി.കെ. അസ്‌ലു വേങ്ങര കാരാത്തോട് സ്വദേശി. നിലവിൽ വേങ്ങര നിയോജക മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ്. യൂത്ത് ലീഗ് മലപ്പുറം മണ്ഡലം പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, വേങ്ങര മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് സ്ഥാനങ്ങൾ വഹിച്ചു. 2005-10 മലപ്പുറം ബ്ലോക്ക് പഞ്ചായത് മെമ്പർ, 2010 മുതൽ 2015 ഊരകം പഞ്ചായത്ത് പ്രസിഡന്റ്, 2015 വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു.
ഹനീഫ മൂന്നിയൂർ പ്രവാസി ലീഗ് സംസ്ഥാന പ്രസിഡന്റ്. ലോക കേരള സഭാംഗം, മൂന്നിയൂർ ശുദ്ധജല വിതരണ സൊസൈറ്റി സെക്രട്ടറി, തിരുരങ്ങാടി താലുക്ക് ലാന്റ് ബോർഡ് അംഗം