ശിശുദിനാഘോഷം

Saturday 15 November 2025 1:07 AM IST

മലപ്പുറം: ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ ശിശുദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. നവംബർ ഒന്നിന് വർണോത്സവത്തോടെ ആരംഭിച്ച ശിശുദിനാഘോഷ പരിപാടി മലപ്പുറം സെന്റ് ജമ്മാസ് സ്‌കൂളിൽ നടന്ന ശിശുദിന സംഗമത്തോടെയാണ് സമാപിച്ചത്. രാവിലെ എട്ടിന് മലപ്പുറം പെട്രോൾ പമ്പ് പരിസരത്ത് നിന്നാരംഭിച്ച ഘോഷയാത്ര ജില്ലാ കളക്ടർ വി.ആർ. വിനോദ് ഫ്ളാഗ് ഓഫ് ചെയ്തു. സ്‌കൗട്ട്, ഗൈഡ്, ജെ.ആർ.സി , എസ്.പി.സി, എൻ.സി.സി, കബ് ബുൾബുൾ തുടങ്ങി വിവിധ വിഭാഗങ്ങളും ബാന്റ് സംഘങ്ങളും, കലാരൂപങ്ങളും ഘോഷയാത്രയിൽ പങ്കെടുത്തു. പത്ത് വിദ്യാലയങ്ങളിൽ നിന്നായി രണ്ടായിരത്തോളം കുട്ടികൾ റാലിയിൽ പങ്കെടുത്തു.

ഈ വർഷത്തെ ശിശുദിന സ്റ്റാമ്പ് ബാലവകാശ കമ്മീഷനംഗം അഡ്വ. ഷാജേഷ് ഭാസ്‌കർ പ്രകാശനം ചെയ്തു.