അഴിമതിക്കെതിരായ പോരാട്ടത്തിന് ജിജിമാത്യു സ്വതന്ത്ര സ്ഥാനാർത്ഥി

Sunday 16 November 2025 12:28 AM IST

മൂവാറ്റുപുഴ: നഗരസഭയിൽ കഴിഞ്ഞ അഞ്ചുവർഷമായി അഴിമതിയും വികസനമുരടിപ്പും സ്വജനപക്ഷപാതവുമാണ് നടന്നതെന്നും സർക്കാരിന്റെ വികസനപദ്ധതികൾ പ്രയോജനപ്പെടുത്താൻ ഭരണകക്ഷിക്ക് കഴിഞ്ഞിട്ടില്ലെന്നും ജനാധിപത്യ അവകാശസമിതി എറണാകുളം ജില്ലാ പ്രസിഡന്റ് ജിജി മാത്യു വാർത്താസമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ അഞ്ചുവർഷം പ്രതിപക്ഷത്തിന് ഭരണകക്ഷിക്കെതിരെ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുവാനും കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് നഗരസഭ നാലാംവാർഡിലെ സ്ഥിരതാമസക്കാരിയായ താൻ സ്ഥാനാർത്ഥിയാകുന്നതെന്ന് അവർ പറഞ്ഞു.