അങ്കമാലിയിൽ ബി.ജെ.പി ആഹ്ലാദപ്രകടനം

Sunday 16 November 2025 12:53 AM IST
ബീഹാർ തിരഞ്ഞെടുപ്പ് വിജയത്തിൽ ബി.ജെ.പി നിയോജക മണ്ഡലം കമ്മിറ്റി അങ്കമാലിയിൽ നടത്തിയ ആഹ്ളാദ പ്രകടനം

അങ്കമാലി: ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ മുന്നണി വിജയം നേടിയതിൽ ബി.ജെ.പി അങ്കമാലി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അങ്കമാലി ടൗണിൽ ആഹ്ലാദപ്രകടനവും മധുരവിതരണവും നടത്തി. എറണാകുളം നോർത്ത് ജില്ലാ പ്രസിഡന്റ് ബ്രഹ്മരാജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് രാഹുൽ പാറക്കടവ് അദ്ധ്യക്ഷനായി. നേതാക്കളായ എൻ. മനോജ്, ഫ്രാൻസിസ് പൈനാടത്ത്, വി.എൻ. സുഭാഷ്, പ്രദീപ് ശിവരാമൻ, സന്ദീപ് ശങ്കർ, വാസന്തി പ്രശാന്ത്, ഷീന മനോജ്, സിനിമോൾ മാർട്ടിൻ, ജോസഫ് മാടവന, കെ.വി. കുട്ടപ്പൻ, ഉണ്ണികൃഷ്ണൻ, പ്രബീഷ് തുടങ്ങിയവർ സംസാരിച്ചു.