ക്രിക്കറ്റ് ജേഴ്‌സി പ്രകാശനം
Sunday 16 November 2025 12:00 AM IST
കൊച്ചി: സെലിബ്രിറ്റി ക്രിക്കറ്റേഴ്‌സ് ഫ്രെറ്റേർണിറ്റി സംഘടിപ്പിക്കുന്ന സി.സി.എഫ് ക്രിക്കറ്റ് ടൂർണമെന്റിന് മുന്നോടിയായി ഡോക് മീഡിയ സ്‌ട്രൈക്കേഴ്‌സിന്റെ ജേഴ്‌സി പ്രകാശനം ചെയ്തു. രാജഗിരി ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കുന്ന കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് പ്രീമിയർ ലീഗിനിടെ, ഡോക് ഇന്റീരിയേഴ്‌സ് മാനേജിംഗ് ഡയറക്ടർ സി.ആർ. ഹനോയ്, സി.സി.എഫ് പ്രസിഡന്റ് അനിൽ തോമസ്, ട്രഷറർ സുധീപ് കാരാട്ട്, താരസംഘടനയായ അമ്മ ട്രഷറർ ഉണ്ണി ശിവപാൽ എന്നിവർ ചേർന്നാണ് ജേഴ്‌സി പ്രകാശനം നടത്തിയത്. കെ.വി. ഗിൽസൺ, പി.എസ്. സുരേഷ് ബാബു, പി.വി. അനിൽകുമാർ, വിനോദ് ചേന്നാട്ട്, പി.സി. സുനിൽകുമാർ, സതീഷ് വെള്ളിനേഴി, പോളി വടക്കൻ, ജോയ് നായർ തുടങ്ങിയവർ പങ്കെടുത്തു.