അനീഷ് ആരാധകർക്ക് സന്തോഷവാർത്ത; ക്യാഷ് പ്രൈസ് പ്രഖ്യാപിച്ചു

Saturday 15 November 2025 4:29 PM IST

ദിവസങ്ങൾക്കുമുമ്പാണ് ബിഗ് ബോസ് സീസൺ 7 അവസാനിച്ചത്. സീരിയൽ താരം അനുമോളാണ് ഇത്തവണത്തെ വിന്നർ. ക്യാഷ് പ്രൈസും കാറും അടക്കമുള്ള സമ്മാനങ്ങൾ അനുമോൾക്ക് ലഭിക്കുകയും ചെയ്തു. കോമണറായെത്തിയ അനീഷ് ആണ് റണ്ണറപ്പ്.

കോമണറായെത്തിയ ഒരാൾ രണ്ടാം സ്ഥാനത്തെത്തുന്നത് ആദ്യമായിട്ടാണ്. അത്രയേറെ ജനപിന്തുണ അനീഷിനുണ്ടായിരുന്നു. അദ്ദേഹം വിജയി ആകാത്തതിൽ നിരാശയുണ്ടായിരുന്നവരും ഏറെയാണ്. പിആർ കൊണ്ട് മാത്രമാണ് അനുമോൾ വിജയിച്ചതെന്നും അനീഷ് ആണ് യഥാർത്ഥ വിജയി എന്നൊക്കെ വിമർശകർ പറഞ്ഞിരുന്നു.

അനീഷിന്റെ ആരാധകർക്ക് ഏറെ സന്തോഷമുള്ളൊരു റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവരുന്നത്. കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ റോയ് സി ജെ അനീഷിന് പത്ത് ലക്ഷത്തിന്റെ ക്യാഷ് പ്രൈസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഷോയിലെ മുഖ്യ സ്‌പോൺസർമാരിലൊന്നാണ് കോൺഫിഡന്റ് ഗ്രൂപ്പ്. നേരത്തെ അനീഷിന് വിദേശത്ത് ആഡംബര ഫ്ളാറ്റും ഗോൾഡൻ വിസയുമൊക്കെ ലഭിച്ചെന്ന രീതിയിൽ സോഷ്യൽ മീഡിയയിലൂടെ ചില പ്രചാരണങ്ങളുണ്ടായിരുന്നു. എന്നാൽ അതൊക്കെ വ്യാജമാണെന്ന് അനീഷ് വീഡിയോയിലൂടെ വ്യക്തമാക്കുകയും ചെയ്തിരുന്നു.