വോട്ടുചോദിക്കാൻ വീട്ടിലെത്തി; യുഡിഎഫ് സ്ഥാനാർത്ഥിയെ നായ ഓടിച്ചിട്ട് കടിച്ചു
Saturday 15 November 2025 5:24 PM IST
ഇടുക്കി: യുഡിഎഫ് സ്ഥാനാർത്ഥിയെ നായ കടിച്ചു. ഇടുക്കി ബൈസൺവാലി പഞ്ചായത്തിലെ രണ്ടാം വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥി ജാൻസി വിജുവിനെയാണ് നായ കടിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഒരു വീട്ടിലെത്തിയപ്പോഴായിരുന്നു സംഭവം.
നായയെ കെട്ടിയിരുന്നില്ല. പാർട്ടിക്കാർ വോട്ടുതേടിയെത്തിയതോടെ നായ ഇവരുടെയടുത്തേക്ക് ഓടിയെത്തി. പേടിച്ചുപോയ യുഡിഎഫ് സ്ഥാനാർത്ഥിയും പ്രവർത്തകരും ഓടുകയായിരുന്നു. ഇതിനിടയിലാണ് കടിയേറ്റത്. തുടർന്ന് അടിമാലി ആശുപത്രിയിലെത്തിയ ജാൻസി വാക്സിനെടുത്തു.