സൈലന്റ് ബ്ലൂ ചിത്രപ്രദർശനം

Sunday 16 November 2025 12:37 AM IST
'സൈലന്റ് ബ്ലൂ' ചിത്രപ്രദർശനം സി.ജി.എച്ച് എർത്ത് എക്‌സ്പീരിയൻസ് സി.ഇ.ഒ മൈക്കിൾ ഡൊമിനിക് നിലവിളക്ക് തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: വൈറ്റ് റോസ് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന 'സൈലന്റ് ബ്ലൂ" ചിത്രപ്രദർശനത്തിന് വൈറ്റില മെർമെയ്ഡ് ഹോട്ടലിലെ ആർക്കെ ആർട്ട് ഗ്യാലറിയിൽ തുടക്കമായി. പ്രമുഖ ക്യൂറേറ്റർ സത്യപാലാണ് പ്രദർശനം ഒരുക്കിയിരിക്കുന്നത്. വെള്ളിയാഴ്ച ആരംഭിച്ച പ്രദർശനം സി.ജി.എച്ച് എർത്ത് എക്‌സ്പീരിയൻസ് സി.ഇ.ഒ മൈക്കിൾ ഡൊമിനിക് ഉദ്ഘാടനം ചെയ്തു. പ്രൊഫ. അജയകുമാർ, ഡോ. ജി. അജിത് കുമാർ, ബൈജദേവ്, ബിജി ഭാസ്‌കർ, ലതാദേവി, പി.കെ. പ്രശാന്ത്, രമണി മാത്യു, കെ.ആർ. ശോഭരാജ്, സിന്ധു ദിവാകരൻ, കെ.സി. ശിവദാസൻ, സുജിത് നവം, വി.ജി. സുനിൽ റോക്കി , വി.ബി വേണു തുടങ്ങിയവരുടെ ചിത്രങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. നവംബർ 19ന് സമാപിക്കും.