എന്യൂമറേഷൻ ഫോം: 22 ലക്ഷം പിന്നിട്ടു
Sunday 16 November 2025 12:13 AM IST
കാക്കനാട്: തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ ഭാഗമായുള്ള എന്യൂമറേഷൻ ഫോം വിതരണം ജില്ലയിൽ 22 ലക്ഷം പിന്നിട്ടതായി ജില്ലാ കളക്ടർ ജി.പ്രിയങ്ക അറിയിച്ചു. ഏറ്റവും കൂടുതൽ ഫോമുകൾ വിതരണം ചെയ്തത് കുന്നത്തുനാട് നിയമസഭ മണ്ഡലത്തിലാണ്. 177870 ഫോമുകൾ. അങ്കമാലി, ആലുവ, വൈപ്പിൻ, മണ്ഡലങ്ങളിലും വിതരണം 90 ശതമാനം പിന്നിട്ടു. 2325 ബി.എൽ.ഒ മാരെയാണ് ഫോം വിതരണത്തിന് നിയോഗിച്ചിരിക്കുന്നത്. ഓൺലൈൻ വഴി ഫോം സമർപ്പിക്കാൻ അവസരമുണ്ടെന്നും ജില്ലാ കളക്ടർ വാർത്താ സമ്മേളനത്തിൽ വിശദീകരിച്ചു. അസിസ്റ്റന്റ് കളക്ടർ പാർവതി ഗോപകുമാർ, ഡെപ്യൂട്ടി കളക്ടർമാരായ സുനിൽ മാത്യു, കെ. മനോജ്, വി.ഇ. അബ്ബാസ് തുടങ്ങിയവർ പങ്കെടുത്തു.