എൻ.ഡി.എ തരംഗമുണ്ടാകും: കേന്ദ്രമന്ത്രി ജോർജ് കുര്യൻ

Sunday 16 November 2025 12:25 AM IST
എൻ.ഡി.എ സ്ഥാനാർത്ഥി നിർണയ യോഗത്തിൽ കേന്ദ്രമന്ത്രി ജോർജ് കുര്യൻ സംസാരിക്കുന്നു

കൊച്ചി: ഇന്ത്യയൊട്ടാകെ എൻ.ഡി.എക്ക് അനുകൂലമായ വിജയ തരംഗമാണ് അലയടിക്കുന്നതെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ പറഞ്ഞു. കൊച്ചിൻ കോർപ്പറേഷന്റെ രണ്ടാംഘട്ട സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

എൻ.ഡി.എയുടെ മുന്നേറ്റം സംസ്ഥാനങ്ങളിൽ നിന്ന് സംസ്ഥാനങ്ങളിലേക്ക് ആളിപ്പടരുകയാണ്, കേരളത്തിൽ വരാൻ പോകുന്ന തിരഞ്ഞെടുപ്പിലും അതിന്റെ അലയൊലികളുണ്ടാകുമെന്നും ജോർജ് കുര്യൻ പറഞ്ഞു. ബി.ജെ.പി സിറ്റി ജില്ലാ അദ്ധ്യക്ഷൻ കെ.എസ്. ഷൈജു അദ്ധ്യക്ഷനായി. ബി.ജെ.പി സംസ്ഥാന ഉപാദ്ധ്യക്ഷൻ വി. ഉണ്ണിക്കൃഷ്ണൻ, വക്താക്കളായ കെ.വി.എസ്. ഹരിദാസ്, ടി.പി. സിന്ധു മോൾ, ജില്ലാ ജനറൽ സെക്രട്ടറിമാരായ എസ്. സജി, പ്രിയ പ്രശാന്ത്, ശ്രീക്കുട്ടൻ തുണ്ടത്തിൽ, ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി എ.ബി. ജയപ്രകാശ്, ജില്ലാ പ്രസിഡന്റ് പി.ബി. സുജിത്ത്, നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ജനൽ സെക്രട്ടറി എം.എൻ. ഗിരി, ശിവസേന സംസ്ഥാന സെക്രട്ടറി ടി.ആർ. ദേവൻ എന്നിവർ പങ്കെടുത്തു.

കോർപ്പറേഷനിലെ ബി.ജെ.പി സ്ഥാനാർത്ഥികൾ

11: എറണാകുളം സൗത്ത്: എ.പി​. ഐശ്വര്യ

19: അയ്യപ്പൻക്കാവ്: ജി​തേഷ് ചന്ദ്രൻ

20 : പൊറ്റക്കുഴി​: മി​നി​ സന്തോഷ്

23: തട്ടാഴം: രാജേഷ് എം

27 : പുതുക്കലവട്ടം: കെ.എസ്. രാജേഷ്

28: കുന്നുംപുറം: അമൃത സെൽവരാജ്

31ണ ചങ്ങമ്പുഴ: പ്രി​യ പ്രവീൺ​

32 : ദേവൻകുളങ്ങര: ശാന്താ വി​ജയൻ

42: എളംകുളം: ജ്യോതി​കൃഷ്ണ

49 : ക‌ടവന്ത്ര: കെ.ആർ. വേണുഗോപാൽ

50 : പനമ്പി​ള്ളി​ നഗർ: പത്മജ എസ്. മേനോൻ

55 : കടേഭാഗം: മഞ്ജുഷ രാജീവൻ

60 : പെരുമ്പടപ്പ്: രചനരാജ്

72 : ചുള്ളി​ക്കൽ: സീയൂസൺ​ കൈതവേലി​ക്കകത്ത്

73 : നസ്രത്ത്: റാഫേൽ പി​.എ.

74: പനയപ്പള്ളി​: അശ്വതി​ ഗി​രീഷ്

ബി​.ഡി​.ജെ.എസ് സ്ഥാനാർത്ഥി​കൾ

17: കലൂർ നോർത്ത്: പ്രദീപ് കുമാർ

21: എളമക്കര സൗത്ത്: ഗി​രീഷ് തമ്പി​

24: വടുതല വെസ്റ്റ്: ബീന നന്ദകുമാർ

44: പൊന്നുരുന്നി​: അഡ്വ. ശ്രീകുമാർ തട്ടാരത്ത്

34: സ്റ്റേഡി​യം: അഡ്വ. എ. അശോകൻ

51 : പെരുമാനൂർ : ആന്റണി​ ഈരത്തറ

64: പള്ളുരുത്തി: ബി​ന്ദു കണ്ണൻ

67: തോപ്പുംപടി​: തോമസ് കുറാശേരി​

69: മുണ്ടംവേലി​: അമ്പി​ളി​ മുരളീധരൻ

ശി​വസേന

52: കോന്തുരുത്തി: ജി​. സുനി​ൽകുമാർ

ബ്ളോക്ക് പഞ്ചായത്ത്: ബി​.ജെ.പി​

5: കോട്ടപ്പറമ്പ് : പി​.എ. അജേഷ് കുമാർ

6: വാലം: രേഖാ സുധി​

7: ഇടയക്കുന്നം: പ്രീതി​ അനി​ൽകുമാർ