കാർട്ടൂൺ ക്യാമ്പിന് തുടക്കം

Sunday 16 November 2025 12:40 AM IST
കേരള കാർട്ടൂൺ അക്കാഡമി, എറണാകുളം ചാവറ കൾച്ചറൽ സെന്ററിൽ സംഘടിപ്പിക്കുന്ന ദ്വിദിന കാർട്ടൂൺ ക്യാമ്പ് ശ്രേയ രതീഷ് ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: ദേശീയ കാർട്ടൂൺ ഫെസ്റ്റിവലായ കാരിട്ടൂൺ 2025ന്റെ ഭാഗമായി കേരള കാർട്ടൂൺ അക്കാഡമി, എറണാകുളം ചാവറ കൾച്ചറൽ സെന്ററുമായി ചേർന്ന് വിദ്യാർത്ഥികൾക്കായി ഒരുക്കിയ ദ്വിദിന കാർട്ടൂൺ ക്യാമ്പ് ശ്രേയ രതീഷ് ഉദ്ഘാടനം ചെയ്തു. ഏഴാം ക്ലാസ് വിദ്യാർത്ഥിനി പാർവതി രവിചന്ദ്രനാണ് ക്യാമ്പ് നയിക്കുന്നത്. അക്കാഡമി​ വൈസ് ചെയർപേഴ്‌സൺ അനൂപ് രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. കാരിട്ടൂൺ ഡയറക്ടർ അഡ്വ. പി.യു. നൗഷാദ്, ഫാദർ അനിൽ ഫിലിപ്പ്, എ. സതീഷ്, ആർട്ടിസ്റ്റ് കലാധരൻ എന്നിവർ സംസാരിച്ചു. ബി. സജീവ്, കെ. ഉണ്ണിക്കൃഷ്ണൻ, മധൂസ്, സുനിൽ പങ്കജ്, സാനിദ് ആസിഫ് അലി, പ്രണവ് ഹൊള്ള എന്നിവർ ക്ലാസുകൾ നയിച്ചു.