അടച്ചിട്ടിരുന്ന കടയുടെ ഭിത്തി തുരന്നനിലയിൽ

Sunday 16 November 2025 1:31 AM IST
അടച്ചിട്ടിരുന്ന കടയുടെ ഭിത്തി തുരന്നനിലയിൽ

പറവൂർ: വർഷങ്ങളായി അടച്ചിട്ടിരുന്ന പറവൂർ നഗരത്തിലെ ടെമ്പിൾറോഡിലുള്ള രണ്ട് കടകളുടെ പിൻഭാഗത്തെഭിത്തി തുരന്നനിലയിൽ കണ്ടെത്തി. നഗരസഭ അഞ്ചാംവാർഡ് എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിനായി മുൻഭാഗത്തെ ഷട്ടർ തുറന്നപ്പോഴാണ് ഇഷ്ടികകൾ വെട്ടിമാറ്റി ഭിത്തിതുരന്നനിലയിൽ കണ്ടത്. കുടിവെള്ള കണക്ഷൻ വിച്ഛേദിച്ചിരുന്നെങ്കിലും ഇത് പുന:സ്ഥാപിച്ചതായും ആൾതാമസം ഉള്ളതായും കണ്ടെത്തിയതിനെത്തുടർന്ന് കടഉടമ പൊലീസിൽ പരാതി നൽകി. അന്വേഷണത്തിൽ കടയിൽ താമസിച്ചിരുന്നത് അലഞ്ഞുതിരിഞ്ഞുനടക്കുന്ന ഒരാളാണെന്നും എന്നാൽ ഇയാളല്ല ഭിത്തിതുരന്നിട്ടുള്ളതെന്നും പൊലീസ് പറഞ്ഞു. മോഷണത്തിനായി ഭിത്തി തുരന്നതാകാമെന്നാണ് നിഗമനം.