കോർപറേഷൻ എൽ.ഡി.എഫ് സ്ഥാനാർത്ഥികളായി ഭരണമുറപ്പിക്കാൻ പരിചയസമ്പന്നർ

Sunday 16 November 2025 12:07 AM IST
ഭരണമുറപ്പിക്കാൻ പരിചയസമ്പന്നർ

കോ​ഴി​ക്കോ​ട്:​ ​അ​ര​ ​നൂ​റ്റാ​ണ്ട് ​പി​ന്നി​ടു​ന്ന​ ​കോ​ർ​പ​റേ​ഷ​ൻ​ ​ഭ​ര​ണ​ത്തി​ന് ​ഇ​ള​ക്കം​ ​ത​ട്ടാ​തി​രി​ക്കാ​ൻ​ ​പ​രി​ച​യ​ ​സ​മ്പ​ന്ന​രെ​ ​ക​ള​ത്തി​ലി​റ​ക്കി​ ​എ​ൽ.​ഡി.​എ​ഫ്.​ ​ആ​കെ​യു​ള്ള​ 76​ ​ഡി​വി​ഷ​നു​ക​ളി​ൽ​ ​ക​ല്ലാ​യി,​ ​മു​ഖ​ദാ​ർ,​ ​കാ​ര​പ്പ​റ​മ്പ് ​ഡി​വി​ഷ​നു​ക​ൾ​ ​ഒ​ഴി​കെ​യു​ള്ള​ 73​ ​ഡി​വി​ഷ​നു​ക​ളി​ലേ​ക്കു​ള്ള​ ​സ്ഥാ​നാ​ർ​ത്ഥി​ക​ളെ​യാ​ണ് ​ഇ​ന്ന​ലെ​ ​പ്ര​ഖ്യാ​പി​ച്ച​ത്.​ ​സി​റ്റിം​ഗ് ​കൗ​ൺ​സി​ല​ർ​മാ​രാ​യ​ 14​ ​പേ​ർ​ ​ഇ​ക്കു​റി​യും​ ​ജ​ന​വി​ധി​ ​തേ​ടാ​ൻ​ ​ക​ള​ത്തി​ലു​ണ്ട്.​

സി.പി.എം 57 ൽ

57​ ​സീ​റ്റി​ലാ​ണ് ​സി.​പി.​എം​ ​മ​ത്സ​രി​ക്കു​ക.​ ​സി.​പി.​ഐ​ 5​ ​സീ​റ്റി​ലും​ ​ആ​ർ.​ ​ജെ.​ഡി​ 5​ ​സീ​റ്റി​ലും​ ​എ​ൻ.​സി.​പി​ 3​ ​സീ​റ്റി​ലും​ ​ജ​ന​താ​ദ​ൾ​ ​എ​സ് ​-​ ​ര​ണ്ടും​ ​ഐ.​എ​ൻ.​എ​ൽ,​ ​കേ​ര​ള​ ​കോ​ൺ​ഗ്ര​സ്,​ ​നാ​ഷ​ണ​ൽ​ ​ലീ​ഗ്,​ ​കോ​ൺ​ഗ്ര​സ് ​എ​സ്.​ ​എ​ന്നീ​ ​പാ​ർ​ട്ടി​ക​ൾ​ ​ഒ​ന്ന് ​വീ​തം​ ​സീ​റ്റു​ക​ളി​ലും​ ​മ​ത്സ​രി​ക്കും.​ ​ഡെ​പ്യൂ​ട്ടി​ ​മേ​യ​ർ​ ​മു​സാ​ഫ​ർ​ ​അ​ഹ​മ്മ​ദ് ​മീ​ഞ്ച​ന്ത​ ​വാ​ർ​ഡി​ൽ​ ​നി​ന്നും​ ​മ​ത്സ​രി​ക്കും.​ ​മു​ൻ​ ​ഡെ​പ്യൂ​ട്ടി​ ​ക​ല​ക്ട​ർ​ ​അ​നി​താ​ ​കു​മാ​രി​ ​മാ​ത്തോ​ട്ടം​ ​വാ​ർ​ഡി​ൽ​ ​സ്ഥാ​നാ​ർ​ത്ഥി​യാ​കും.​ ​കോ​ൺ​ഗ്ര​സ് ​വെ​ള്ള​യി​ൽ​ ​ബ്ലോ​ക്ക് ​വൈ​സ് ​പ്ര​സി​ഡ​ൻ്റ് ​വി​ൽ​ഫ്ര​ഡ് ​രാ​ജ് ​ആ​ർ.​ജെ.​ഡി​ ​സ്ഥാ​നാ​ർ​ത്ഥി​യാ​യി​ ​ന​ട​ക്കാ​വ് ​വാ​ർ​ഡി​ൽ​ ​മ​ത്സ​രി​ക്കും.​ ​കോ​ൺ​​​ഗ്ര​സി​ൽ​ ​നി​ന്ന് ​രാ​ജി​വെ​ക്കാ​തെ​യാ​ണ് ​​ ​പ്ര​ഖ്യാ​പ​നം.

മത്സരിക്കുന്ന വാർഡുകളും സ്ഥാനാർത്ഥികളും

സി.പി.എം

1. എലത്തൂർ-.പി.കെ റംല, 2. ചെട്ടിക്കുളം- ഇ.സുനിൽ കുമാർ, 3. എരഞ്ഞിക്കൽ- വി.പി.മനോജ് 4. പുത്തൂർ-ആമിറ സിറാജ് 6. കുണ്ടൂപറമ്പ്- ടി.എസ്. ഷിംജിത്ത് 7-കരുവിശ്ശേരി - എം.എം ലത 8. മലാപ്പറമ്പ്- സിന്ധു.എം.പി 9. തടമ്പാട്ട്താഴം- ഒ.സദാശിവൻ 10. വേങ്ങേരി - യു.രജനി 11. പൂളക്കടവ്- പി ബിജുലാൽ 13. സിവിൽസ്റ്റേഷൻ - പി.ബി.മഞ്ജു അനൂപ് 15. വെള്ളിമാട്‌കുന്ന് - പ്രമീള ബാലഗോപാൽ 16. മൂഴിക്കൽ-പി.കെ.ബിന്ദു 17. ചെലവൂർ- പി.ഉഷാദേവി 18. മായനാട്-കെ എസ്.പ്രഭീഷ് 19. മെഡിക്കൽ കോളേജ് സൗത്ത്- കവിത.സി 20. മെഡിക്കൽ കോളേജ്-ഷീതു ശിവേഷ് 22. കോവൂർ- ജിജി രമേശൻ 73 നെലിക്കോട്- പി.കെ.ജിജീഷ് 24. കുടിൽതോട്- എൻ സനൂപ് 25. കോട്ടൂളി- ഡോ.എസ്.ജയശ്രി, 26. പറയഞ്ചേരി-പ്രഭിത രാജീവ് 27. പുതിയറ-സി.രേഖ 28. കുതിരവട്ടം- ആതിര വൈശാഖ് 29. പൊറ്റമ്മൽ അഡ്വ.അങ്കത്തിൽ അജയകുമാർ 30. കൊമ്മേരി- എം.സി.അനിൽ കുമാർ 31. കുറ്റിയിൽ താഴം-സുജാത കൂടത്തിങ്ങൽ 32. മേത്തോട്ടുതാഴം- വിനീത.എം.പി 33. പൊക്കുന്ന്-എൻ.എം.മീന 38. പന്നിയങ്കര-സി.വി.ഗിരീഷ് 39. മീഞ്ചന്ത-സി.പി.മുസാഫർ അഹമ്മദ് 40. തിരുവണ്ണൂർ-എം.വി.നീതു 41. അരീക്കാട് നോർത്ത്-സലിം 42. അരീക്കാട്- സന്തോഷ് 44. കൊളത്തറ-ആദം മാലിക്ക് 45. കുണ്ടായിത്തോട്-ഷാഫി.സി.എം 46. ചെറുവണ്ണൂർ ഈസ്റ്റ്- സന്ദേശ്.സി 47. ചെറുവണ്ണൂർ വെസ്റ്റ്-ഷെഹർബാൻ 48. ബേപ്പൂർ പോർട്ട്-കെ രംജീവ് 49. ബേപ്പൂർ- തോട്ടുങ്ങൽ രജനി 50. മാറാട് -നിമ്മി പ്രശാന്ത് 51. നടുവട്ടം-സുരേഷ് കൊല്ലറത്ത് 52. നടുവട്ടം ഈസ്റ്റ്-തസ്സിമ.കെ 53. അരക്കിണർ- പി.പി.ബീരാൻ കോയ 54. മാത്തോട്ടം-ഇ.അനിത കുമാരി 55. പയ്യാനക്കൽ-എൻ. ജയഷീല 56. നദീനഗർ-അഡ്വ സി കെ സീനത്ത് 57. ചക്കുംകടവ്-സുഗിന 64. തിരുത്തിയാട്-മിലി.ഡി.എൽ 65. എരഞ്ഞിപ്പാലം-എം.എൻ.പ്രവീൺ 68. തോപ്പയിൽ-ലൈല ബൈജു 69. ചക്കോരത്തുകുളം-ടി.സുജൻ 73. വെസ്റ്റ്ഹിൽ-ഷിജി.പി.ആർ 74. എടക്കാട്-ഷൈനി വിജയപ്രകാശ് 75. പുതിയങ്ങാടി-പി.പ്രസീന 76. പുതിയാപ്പ-നിഷിത ശിവൻ

സി.പി.ഐ

14.ചേവരമ്പലം - എ.കെ സിദ്ധാർത്ഥൻ 61.പാളയം - സാറാ ജാഫർ 72.അത്താണിക്കൽ - ആഷിക 35-മാങ്കാവ് -വിജയൻ ആലപ്പുറത്ത്

ആർ.ജെ.ഡി

36-ആഴ്ചവട്ടം -പ്രിയ അധികാരത്തിൽ 66-നടക്കാവ് -വിൽഫ്രഡ് രാജ് 62-മാവൂർ റോഡ് -അഡ്വ. നസീമ ഷാനവാസ് 63-മൂന്നാലിങ്കൽ -അഡ്വ തോമസ് മാത്യു

എൻ.സി.പി

5-മോകവൂർ - തുഷാര എം.എസ്, 21-ചേവായൂർ -ബേബി വാസൻ, 60-ചാലപ്പുറം -അഭിലാഷ് ശങ്കർ

ജനാദാദൾ എസ്

71 ഈസ്റ് ഹിൽ- ഷീബ പി.ഡി പുതിയേടത്, 34-കിണാശ്ശേരി -നൂറുദ്ധീൻ

ഐ.എൻ.എൽ

59. കുറ്റിച്ചിറ വി.പി.റഹ്‌യാനത്ത്

കോൺഗ്രസ് എസ്

67. വെള്ളയിൽ- ബുഷറ ജാഫർ

നാഷണൽ ലീഗ്

43. നല്ലളം - എം. മുസ്തഫ

കേരള കോൺഗ്രസ്‌ എം

12-പറോപ്പടി -സിറിയക് മാത്യു