ശിശുദിന റാലി നടത്തി

Sunday 16 November 2025 12:29 AM IST
ശിശുദിന റാലി നടത്തി

തിരുവമ്പാടി: സേക്രട്ട് ഹാർട്ട് യു.പി സ്‌കൂളിൽ ശിശുദിന റാലിനടത്തി. ഹെഡ്‌മാസ്റ്റർ സുനിൽ പോൾ ശിശുദിന സന്ദേശം നൽകി. കുട്ടികളുടെയും അദ്ധ്യാപകരുടെയും വിവിധ കലാപരിപാടികളും മറ്റുമുണ്ടായി. ഇവാന റോസ് ജോമി, എയ്‌ഞ്ചലീന ജോസ് പ്രസംഗിച്ചു. ചാച്ചാജി മത്സരത്തിലും, ശിശുദിന ആശംസ കാർഡ് നിർമ്മാണ മത്സരത്തിലും വിജയികളായവർക്ക് സമ്മാനം നൽകി.14ന് ജന്മദിനം ആഘോഷിക്കുന്ന കുട്ടികൾക്ക് പ്രത്യേക സമ്മാനം നൽകി. അദ്ധ്യാപകരായ സീനിയർ അസിസ്റ്റന്റ് ഷോളി ജോൺ, മോളി കുര്യൻ, ജെഫിൻ സെബാസ്റ്റ്യൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഉച്ചയ്ക്ക് കുട്ടികൾക്ക് സ്പെഷ്യൽ മുട്ട ബിരിയാണി നൽകി.