വിസിറ്റിംഗ് പ്രൊഫസർ പരിപാടിക്ക് തുടക്കം
Sunday 16 November 2025 12:32 AM IST
രാമനാട്ടുകര: ഫാറൂഖ് കോളേജ് അറബിക് പി.ജി. ആൻഡ് റിസർച്ച് വിഭാഗത്തിന്‍റെ ആഭിമുഖ്യത്തിൽ വിദേശ വിസിറ്റിംഗ് പ്രൊഫസർ പരിപാടിക്ക് തുടക്കമായി. രാഷ്ട്രീയ ഉച്ചതർ ശിക്ഷാ അഭിയാൻ (റുസ) പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന പരിപാടിയിൽ ഈജിപ്തിലെ മിനിയ യൂണിവേഴ്സിറ്റിയിലെ സീനിയർ പ്രൊഫ. ഹാഫിസ് മുഹമ്മദ് ഗമാലെൽദിൻ അൽ മഗ് രിബി ആണ് വിസിറ്റിംഗ് പ്രൊഫസർ. 29 വരെയാണ് പരിപാടി. ഡോ. ആയിഷ സ്വപ്ന കെ.എ ഉദ്ഘാടനം നിർവഹിച്ചു. ഡോ. യൂനൂസ് സലീം അദ്ധ്യക്ഷത വഹിച്ചു. ഡോ. അബ്ദുൽ ജലീൽ എം,. ഡോ. ലിയാഖത്ത് അലി, ഡോ. അബ്ബാസ് കെ.പി. പ്രസംഗിച്ചു.