നിരാഹാരസമരം മൂന്നാം ദിനം

Sunday 16 November 2025 12:35 AM IST
ഫ്രഷ് കട്ട്‌

താമരശ്ശേരി: ഫ്രഷ് കട്ട്‌ വിരുദ്ധ സമര സമിതിയുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നിരാഹാര സത്യാഗ്രഹ സമരം നടത്തുന്ന ബിജു കണ്ണന്തറയുടെ നിരാഹാരസമരം മൂന്നാം ദിനം പിന്നിട്ടു. തൃണമൂൽ കോൺഗ്രസ്‌ കോഴിക്കോട് ജില്ല പ്രസിഡന്റ് അസ്‌ലം ബേക്കർ ഉദ്ഘാടനം ചെയ്തു. കെ.കെ ഹംസ ഹാജി, ദേവസ്യ കാളംപറമ്പിൽ, കോയകുട്ടി (കെ.എംസി.സി.). അഷ്‌റഫ്‌ (ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് ), എം.ഡി. ജോസഫ്, പി.പി ഗഫൂർ, തമ്പി പാറകണ്ടം, ബാലകൃഷ്ണൻ പുല്ലങ്ങോട്, സാജിത നബീൽ പറശ്ശേരി, ഉബൈദ്,മോണിച്ചൻ കൂടത്തായി തുടങ്ങിയവർ പ്രസംഗിച്ചു.