വ്യാപാരി വ്യവസായി സമിതി പ്രതിഷേധിച്ചു

Sunday 16 November 2025 12:36 AM IST
പ്രതിഷേധിച്ചു

ബാലുശ്ശേരി: നന്മണ്ട ഫോർടീൻസ് ഹോട്ടലിനു നേരെയുണ്ടായ അക്രമത്തിൽ വ്യാപാരി വ്യവസായി സമിതി ബാലുശ്ശേരി ഏരിയ കമ്മിറ്റി പ്രതിഷേധിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടവും എട്ടോളം ഹോട്ടൽ ജീവനക്കാർക്കും അക്രമത്തിന്റെ ഭാഗമായി പരിക്കേൽക്കുകയുണ്ടായി അക്രമത്തിന് ഉത്തരവാദികളായ സാമൂഹ്യവിരുദ്ധർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും നല്ല നിലയിൽ പ്രവർത്തിച്ചുവരുന്ന സ്ഥാപനത്തിന് സുഗമമായി പ്രവർത്തിക്കാൻ ആവശ്യമായ സാഹചര്യം സൃഷ്ടിക്കണമെന്നും യോഗം ബന്ധപ്പെട്ടവരോട് അഭ്യർത്ഥിച്ചു. യോഗത്തിൽ ഏരിയ കമ്മിറ്റി പ്രസിഡൻ്റ് സി.എം. സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജോ: സെക്രട്ടറി പി.ആർ രഘുത്തമൻ, പി.പി. വിജയൻ, പി.കെ ഷാജി, ഒ.കെ ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.