നാളീകേര തൊണ്ട് സംസ്കരണ കേന്ദ്രം തുടങ്ങി
കുറ്റ്യാടി: മലയോര മേഖലയിലെ നാളികേര കർഷകർക്ക് പ്രതീക്ഷയായി നാളീകേര തൊണ്ട് സംസ്കരണ കേന്ദ്രം പ്രവർത്തനമാരംഭിച്ചു. തൊട്ടിൽ പാലം, ഓടൻകാടുമ്മലിലാണ് ക്ലാസിക്ക് കെയർ ഇന്ത്യാ എന്ന സ്ഥാപനം പ്രദേശത്തെ കേരകർഷകർക്ക് ആശ്വാസമായി എത്തിയത്. കാവിലുംപാറ പഞ്ചായത്ത് മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ജി ജോർജ്ജ് യൂണിറ്റിന്റെ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. മുൻ ജനപ്രതിനിധികൾ സാമൂഹ്യ രാഷ്ട്രീയ, കാർഷീക മേഖലയിലെ പ്രമുഖർ പങ്കെടുത്തു. തൊണ്ട് ഉൾപെടെയുള്ള നാളീകേര ഉപ ഉത്പന്നങ്ങൾക്ക് ന്യായമായ വില നൽകി കൃഷിക്കാരെ സഹായിക്കുകയാണ് സംരംഭത്തിന്റെ ലക്ഷ്യമെന്ന് ബന്ധപെട്ടവർ അറിയിച്ചു.