കലോത്സവം തുടങ്ങി

Sunday 16 November 2025 1:50 AM IST
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി മേഖല കലോത്സവത്തിന്റെ ലോഗോ പട്ടാമ്പി ഗവ.സംസ്‌കൃത കോളേജിൽ സിനിമ സീരിയൽ ആർട്ടിസ്റ്റ് ലക്ഷ്മി സുരേന്ദ്രൻ പ്രകാശനം ചെയ്യുന്നു.

പട്ടാമ്പി: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി മേഖല കലോത്സവത്തിന് പട്ടാമ്പി ഗവ.സംസ്‌കൃത കോളേജിൽ തുടക്കമായി. സിനിമ സീരിയൽ ആർട്ടിസ്റ്റ് ലക്ഷ്മി സുരേന്ദ്രൻ കോട്ടയം ഉദ്ഘാടനവും കലോത്സവ ലോഗോ പ്രകാശനവും ലക്ഷ്മി നിർവ്വഹിച്ചു. ഏത് പ്രായത്തിലുള്ളവർക്കും തങ്ങളുടെ സർഗ്ഗവാസനകൾ മാറ്റുരക്കാനുള്ള വേദികൾക്ക് പ്രത്യേക സൗന്ദര്യമാണെന്ന് അവർ പറഞ്ഞു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ.എം.ആർ.രശ്മി അദ്ധ്യക്ഷയായി. ഓപ്പൺ യൂണിവേഴ്സിറ്റി റീജനൽ ഡയറക്ടർ ഡോ.എൻ.എജോജോമോൻ, എം.ഇ.എസ് ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പൽ ഡോ.അബ്ദു പതിയിൽ, എൻ.സി.സി ഓഫീസർ ലഫ്.ഡോ.എ.പ്രമോദ്, ലേണിംഗ് സപ്പോർട്ട് സെന്റർ അക്കാഡമിക് കോർഡിനേറ്റർ ഡോ.കെ.പി.രാജേഷ്, മുൻ ഡയറക്ടർ ഡോ.റസീന തുടങ്ങിവർ സംസാരിച്ചു. കലോത്സവം ഞായറാഴ്ച സമാപിക്കും. ഓപ്പൺ യൂണിവേഴ്സിറ്റിക്ക് കീഴിലെ അഞ്ച് മേഖലകളിലായി നടക്കുന്ന കലോത്സവത്തിന്റെ സംസ്ഥാന തല മത്സരം 29നും 30നും കോഴിക്കോട് നടക്കും.