ബി.ജെ.പി വിട്ടു കോൺഗ്രസിൽ

Sunday 16 November 2025 1:51 AM IST
കോ​ൺ​ഗ്ര​സി​ൽ​ ​ചേ​ർ​ന്ന് ​പ്ര​വ​ർ​ത്തി​ക്കാ​ൻ​ ​തീ​രു​മാ​നി​ച്ച​ ​ബി.​ജെ.​പി​ ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് പാലക്കാട് ​ഡി.​സി.​സി​ ​ഓഫീസിൽ നൽകിയ​ ​സ്വീ​ക​ര​ണം.

കഞ്ചിക്കോട്: ബി.ജെ.പി ജില്ലാ കമ്മിറ്റി മെമ്പർ പി.രാധേഷ് കുമാ‌ർ, എം.ഉണ്ണിക്കുട്ടൻ, കെ.രാജു എന്നിവരുടെ നേതൃത്വത്തിൽ കോൺഗ്രസിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ച ബി.ജെ.പി പ്രവർത്തകർ ക്ക് ഡി.സി.സി ഓഫിസിൽ സ്വീകരണം നൽകി. ഡി.സി.സി പ്രസിഡന്റ്‌ എ.തങ്കപ്പൻ ഹാരാർപ്പണം ചെയ്ത് മെമ്പർഷിപ്പ് നൽകി. കെ.പി.സി.സി ജനറൽ സെക്രട്ടറി സന്ദീപ് വാര്യർ, ഡി.സി.സി ജനറൽ സെക്രട്ടറി എസ്.കെ.അനന്തകൃഷ്ണൻ, ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ് എം.രാധാകൃഷ്ണൻ, മണ്ഡലം പ്രസിഡന്റ് ഉദയകുമാർ പാലാഴി, മുൻബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ് വിജയ്ഹൃദയരാജ്, ഐ.എൻ.ടി.യു.സി. സംസ്ഥാന കമ്മിറ്റി മെമ്പർ എം.നടരാജൻ, ജില്ലാ ജനറൽ സെക്രട്ടറി എൻ.മുരളീധരൻ, പഞ്ചായത്ത്‌ മെമ്പർമാരായ പി.ബി.ഗിരീഷ്, എസ്.സനൂപ്, ബ്ലോക്ക്‌ ഭാരവാഹികളായ വി.അനന്തകൃഷ്ണൻ, രാംകുമാർ എന്നിവർ സംസാരിച്ചു.