മാലിന്യ സംസ്‌കരണം
Sunday 16 November 2025 12:52 AM IST
പത്തനംതിട്ട: ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് ശുചിത്വ മാലിന്യ സംസ്‌കരണം കാര്യക്ഷമമായി നടപ്പിലാക്കുമെന്ന് ജില്ലാ കളക്ടർ എസ്.പ്രേം കൃഷ്ണൻ പറഞ്ഞു. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ജൈവ, അജൈവ മാലിന്യ സംസ്‌കരണം ശക്തിപ്പെടുത്തും. സന്നിധാനത്ത് പുതിയതായി സ്ഥാപിച്ച തുമ്പൂർമുഴി ബിന്നുകൾ, നിർമാണം പുരോഗമിക്കുന്ന ബയോഗ്യാസ് പ്ലാന്റ് എന്നിവയുടെ പ്രവർത്തനത്തിനായി അംഗീകൃത ഏജൻസികളെ ഏൽപ്പിക്കും. അജൈവമാലിന്യം പൂർണമായും ശേഖരിച്ച് തരംതിരിച്ച് നീക്കം ചെയ്യും. മാലിന്യം കത്തിക്കുന്നത് പൂർണമായി ഒഴിവാക്കും. ശുചിത്വമിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ യു.വി.ജോസ്, എ.ഡി.എം ബി.ജ്യോതി, ഡെപ്യൂട്ടി കലക്ടർ ആർ.രാജലക്ഷ്മി, എൽ.എസ്.ജി.ഡി ജോയിന്റ് ഡയറക്ടർ എ.എസ്.നൈസാം എന്നിവർ പങ്കെടുത്തു.