സ്നേഹസമ്മാനം

Sunday 16 November 2025 12:53 AM IST

പള്ളിക്കൽ : ശിശുദിനത്തോടനുബന്ധിച്ച് അങ്കണവാടി കുട്ടികൾക്ക് സ്നേഹ സമ്മാനങ്ങൾ വിതരണം ചെയ്തു. കൈതക്കൽ ബ്രദേഴ്സ് ഗ്രന്ഥശാല ആൻഡ് സാംസ്കാരിക കേന്ദ്രം ബാലവേദി പ്രവർത്തകരാണ് തോട്ടുവ അങ്കണവാടിയിലെ കുട്ടികൾക്ക് കളിപ്പാട്ടങ്ങളുമായി എത്തിയത്. ശിശുദിനാഘോഷപരിപാടികൾ ബാലവേദി പ്രസിഡന്റ് ലക്ഷ്മിപ്രിയ ഉദ്ഘാടനം ചെയ്തു. ബ്രദേഴ്സ് പ്രസിഡന്റ് വിമൽകൈതക്കൽ, ഫുട്ബോൾ അക്കാദമി ഡയറക്ടർ ബിജു.വി, അങ്കണവാടി ടീച്ചർ രജനി,വനിതാവേദി ഭാരവാഹികളായ രാജി.ജെ, ചിന്നുവിജയൻ, രേഷ്മ കൃഷ്ണ, അശ്വനി, ഹെൽപ്പർ രജനി,ബാലവേദി പ്രവർത്തകരായ സൗരവ്, അന്നപൂർണ, വേദരൂപ ആദിനാഥ്, ആരോഹ് എന്നിവർ പങ്കെടുത്തു.