ലുലു ബ്യൂട്ടി ഫെസ്റ്റ് നവംബർ 26ന് തുടങ്ങും

Sunday 16 November 2025 12:55 AM IST

കൊച്ചി: ഫിയാമ എൻ​ഗേജ് അവതരിപ്പിക്കുന്ന ലുലു ബ്യൂട്ടി ഫെസ്റ്റ് 2025ന് ലുലു മാളിൽ നവംബർ 26ന് തുടക്കമാകും. ഡിസംബർ ഏഴ് വരെയാണ് ബ്യൂട്ടി ഫെസ്റ്റ് നടക്കുന്നത്. വിവൽ, യാർഡ്ലി എന്നീ ബ്രാൻഡുകളാണ് പാർട്ട്ണർമാർ. ലുലു നിവ്യാ ബ്യൂട്ടി ക്വീൻ, ലുലു പാരീസ് കോർണർ മാൻ ഒഫ് ദി ഇയർ മത്സരങ്ങളിൽ 18 വയസിനും 30 വയസിനും ഇടയിൽ പ്രായമുള്ള യുവതി, യുവാക്കൾക്ക് പങ്കെടുക്കാം. നാല് ലക്ഷം രൂപയുടെ ക്യാഷ് അവാർഡ് വിജയികൾക്ക് സമ്മാനിക്കും. W.W.W.lulubeautyfest.in എന്ന വെബ്സൈറ്റിലൂടെ രജിസ്റ്റർ ചെയ്ത് മത്സരത്തിൽ പങ്കെടുക്കാൻ അവസരമുണ്ട്. നവംബർ 19 ആണ് രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി. ഇക്കാലയളവിൽ ബ്യൂട്ടി ഉത്പന്നങ്ങൾക്ക് 50 ശതമാനം വരെ വിലക്കുറവ് ലഭിക്കും.