സാക്ഷ്യപ്പെടുത്തി സമർപ്പിക്കണം

Sunday 16 November 2025 12:04 AM IST

പത്തനംതിട്ട : തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥിക്ക് ചിഹ്നം ശുപാർശ ചെയ്യുന്നതിന് ചുമതലപ്പെടുത്തിയ പാർട്ടി ഭാരവാഹികളുടെ ഒപ്പ് അതത് രാഷ്ട്രീയപാർട്ടികളുടെ സംസ്ഥാന ഭാരവാഹികൾ സാക്ഷ്യപ്പെടുത്തി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് സമർപ്പിക്കണം. അത്തരത്തിൽ ചിഹ്നം ശുപാർശ ചെയ്യുന്നതിന് അധികാരപ്പെടുത്തിയ പാർട്ടി ഭാരവാഹികൾ, സ്വന്തം കൈപ്പടയിൽ ഒപ്പിട്ട ശുപാർശ കത്ത് ബന്ധപ്പെട്ട വരണാധികാരിക്ക് 24ന് വൈകിട്ട് 3ന് മുമ്പ് സമർപ്പിക്കണം. ചിഹ്നം നൽകുന്നതിനുള്ള ശുപാർശ കത്ത് റദ്ദ് ചെയ്യുന്നതും ശുപാർശ ചെയ്യുന്നതുമായ വിവരം 24ന് വൈകിട്ട് മൂന്നിന് മുമ്പായി വരണാധികാരിക്ക് ലഭ്യമാക്കണം.