മോണിറ്ററിംഗ് സമിതി
Sunday 16 November 2025 12:06 AM IST
പത്തനംതിട്ട : തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനം സംബന്ധിച്ചും സ്ഥാനാർത്ഥികൾ, പൊതുജനങ്ങൾ, ഉദ്യോഗസ്ഥർ എന്നിവരുടെ സംശയ നിവാരണത്തിനും പരാതി പരിഹരിക്കുന്നതിനും ജില്ലാതലത്തിൽ മോണിറ്ററിംഗ് സമിതി രൂപീകരിച്ചു. ജില്ലാ കളക്ടർ എസ്.പ്രേം കൃഷ്ണൻ ചെയർപേഴ്‌സണും തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർ എ.എസ്.നൈസാം കൺവീനറും ജില്ലാ പൊലീസ് മേധാവി ആർ.ആനന്ദ്, ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ ബീന എസ്.ഹനീഫ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി ടി ജോൺ എന്നിവർ അംഗങ്ങളായ സമിതിയാണ് രൂപീകരിച്ചത്. പരാതികളിൽ സമിതി പരിഹാരം കാണുകയും കുറ്റക്കാർക്കെതിരെ ആവശ്യമെങ്കിൽ നിയമനടപടി സ്വീകരിക്കുകയും ചെയ്യും.