വീടിന്റെ ശിലാസ്ഥാപനം

Sunday 16 November 2025 12:08 AM IST

പത്തനംതിട്ട : എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയന്റെ ഭവന നിർമ്മാണ പദ്ധതിയായ തല ചായ്ക്കാൻ ഇടമില്ലാത്തവർക്ക് ഒരു വീട് പദ്ധതിയിലൂടെ നിർമിച്ചു നൽകുന്ന പതിനഞ്ചാമത് വീടിന്റെ ശിലസ്ഥാപനം തിങ്കളാഴ്ച 9.30ന് യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ നിർവഹിക്കുമെന്ന്‌ യൂണിയൻ സെക്രട്ടറി ഡി.അനിൽകുമാർ അറിയിച്ചു. എസ് എൻ ഡി പി യോഗം 607 നമ്പർ കുമ്പഴ വടക്ക് ശാഖാ അംഗം ലാലു ഭവനിൽ എസ്.ലേഖയ്ക്കാണ് വീട് നിർമ്മിച്ചു നൽകുന്നത്.