ഗവേഷണ പഠനങ്ങൾ ക്ഷണിക്കുന്നു

Sunday 16 November 2025 12:13 AM IST

തിരുവനന്തപുരം:'മലയാള ഭാഷയുടെ സ്വത്വം ദൃഢപ്പെടുത്തിയതിൽ ഡോ.ശൂരനാട് പി.എൻ.കുഞ്ഞൻ പിള്ളയുടെ പങ്ക്' എന്ന വിഷയത്തിൽ ഡോ.പി.എൻ ശൂരനാട് കുഞ്ഞൻ പിള്ള ഫൗണ്ടേഷൻ ഗവേഷണപഠനങ്ങൾ ക്ഷണിക്കുന്നു.മലയാള ഭാഷയുടെ സ്വത്വം ദൃഢപ്പെടുത്തിയതിലും,നിലവാരപ്പെടുത്തിയ മലയാളത്തെ നിർവചിക്കുന്നതിലും ഡോ.ശൂരനാട് പി.എൻ.കുഞ്ഞൻപിള്ള വഹിച്ച പങ്കിനെക്കുറിച്ച് സമഗ്രമായ ഗവേഷണ പഠനങ്ങൾ പ്രോത്സാഹിപ്പിക്കാനുള്ള ഫൗണ്ടേഷന്റെ പദ്ധതിയുടെ ഭാഗമായാണ് ഇത്.തിരഞ്ഞെടുക്കപ്പെടുന്ന രണ്ടു പ്രബന്ധങ്ങൾക്ക് കാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകും.യോഗ്യത:മലയാളഭാഷയും സാഹിത്യവും സംബന്ധിച്ച വിഷയങ്ങളിൽ പി. ജി ബിരുദപഠനം നടത്തുന്നവർ,പി.എച്ച്ഡി ഗവേഷകർ.വാക്കുകളുടെ പരിധി: 5,000 – 10,000.യൂണികോഡ് മലയാളം ഫോണ്ടിൽ ടൈപ്പ് ചെയ്ത പി.ഡി.എഫ് അല്ലെങ്കിൽ വേഡ് ഫയൽ രൂപത്തിൽ info@suranadkunjanpillai.org എന്ന ഇമെയിൽ വിലാസത്തിൽ അയക്കണം.അവസാന തീയതി: 2026 ഏപ്രിൽ 30.കൂടുതൽ വിവരങ്ങൾക്ക് ഫോൺ:9446416622/9746128948