പഠനം നടത്താൻ കർണാടക സംഘം
Sunday 16 November 2025 12:10 AM IST
തുമ്പമൺ : ഗ്രാമപഞ്ചായത്തിന്റെ പ്രവർത്തനങ്ങൾ മനസിലാക്കാൻ കർണാടകയിൽ നിന്നുമുള്ള 60 അംഗസംഘമെത്തി. വേറിട്ട പ്രവർത്തന ശൈലിയും പദ്ധതി വിഹിതം 10 ശതമാനം വിനിയോഗിച്ച പ്രവർത്തനങ്ങളും സംഘം മനസിലാക്കി. പ്രസിഡന്റ് റോണി സക്കറിയ ഗ്രാമപഞ്ചായത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് സംഘാംഗളോട് വിശദീകരിച്ചു. വൈസ് പ്രസിഡന്റ് തോമസ് ടി വർഗീസ് ഉൾപ്പെടെയുള്ള ഭരണസമിതി അംഗങ്ങളും പഞ്ചായത്ത് ജീവനക്കാർ, നിർവഹണ ഉദ്യോഗസ്ഥർ എന്നിവർ പ്രവർത്തനങ്ങൾ നേരിട്ട് പരിചയപ്പെടുത്തുന്നതിന് ആവശ്യമായ ക്രമീകരണങ്ങളും ചെയ്തു. പഠിച്ച കാര്യങ്ങൾ നടപ്പിലാക്കാൻ ശ്രമിക്കുമെന്ന് കർണാടക സംഘം അറിയിച്ചു.