കെ.എസ്.ആർ.ടി.സി പെൻഷണേഴ്സ്
Sunday 16 November 2025 12:42 AM IST
കൊല്ലം: കെ.എസ്.ആർ.ടി.സി പെൻഷകാരുടെ സ്‌നേഹസംഗമം പോലെയുള്ള വേദികൾ റിട്ടയർമെന്റ് ജീവിതം ആസ്വാദ്യപൂർണമാക്കുമെന്ന് മുൻ ഡി.ജി.പി ഡോ.അല്കസാണ്ടർ ജേക്കബ്. 12 ാമത് സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെയർമാൻ ഇ.എം.ഷാഫി അദ്ധ്യക്ഷനായി. കേരള സംഗീത അക്കാഡമി അവാർഡ് ജേതാവ് കേരളപുരം ശ്രീകുമാറിനെയും, ഇ.എം.എസ് കാറ്ററിംഗ് ഉടമ ഇ.എം.എസ്.നൗഷാദിനെയും കെ.എസ്.ആർ.ടി.സി പെൻഷൻകാരിൽ മുതിർന്നവരായ എ.താഹാകുഞ്ഞ്, പി.ആർ.പ്രകാശ്, എം.അഹമ്മദ്‌കോയ, കെ.രാജു, കെ.രവീന്ദ്രൻ നായർ, വി.സദാശിവൻപിള്ള, കെ.രവീന്ദ്രൻപിള്ള എന്നിവയും ആദരിച്ചു. നടൻ ജോസഫ് വിൻസെന്റ് മിമിക്രി അവതരിപ്പിച്ചു. ആർ.ശശിധരൻ, കടവൂർ.ബി.ശശിധരൻ, എം.എ.ബഷീർ തുടങ്ങിയവർ സംസാരിച്ചു. കൺവീനർ കെ.ജി.തുളസീധരൻ സ്വാഗതവും എം.എ.ഹക്കിം നന്ദിയും പറഞ്ഞു.