റോളർ സ്‌കേറ്റിംഗ് ക്ലബിന് നേട്ടം

Sunday 16 November 2025 12:46 AM IST
ജില്ലാ, സംസ്ഥാന റോളർ സ്‌കേറ്റിങ് ചാമ്പ്യൻ ഷിപ്പിൽ സ്വർണം, വെള്ളി, വെങ്കല മെഡലുകൾ കരസ്ഥമാക്കിയ കൊല്ലംറോളർ സ്‌കേറ്റിങ് ക്ലബ് ടീം, പരിശീലകൻ പി.ആർ.ബാലഗോപാലിനോടൊപ്പം

കൊല്ലം: ജില്ലാ-സംസ്ഥാന റോളർ സ്‌കേറ്റിംഗ് ചാമ്പ്യൻ ഷിപ്പിൽ കൊല്ലം റോളർ സ്‌കേറ്റിംഗ് ക്ലബിന് മികച്ച നേട്ടം. 32 മെഡലുകൾ നേടിയാണ് നേട്ടം കരസ്ഥമാക്കിയത്. കഴിഞ്ഞ വർഷം 30 മെഡലുകളാണ് നേടിയത്. ക്വാഡ്, ഇൻലൈൻ വിഭാഗത്തിൽ റോഡ്, റിംഗ് സ്പീഡ് സ്‌കേറ്റിംഗ്, റോളർ സ്‌കൂട്ടർ എന്നിവയിലാണ് അനൈക എസ്.ബൈജു, അനൗക.എസ്.ബൈജു, ജി.ഗൗതം, ദുർഗ സജേഷ്, ഡി.കാർത്തിക്, അൻസിലീന.പി.സാബു, ലാവണ്യ വിവേക് പിള്ള, എസ്.ഗൗരി കീർത്തന, രോഹിത് ശിവകുമാർ, പ്രാർത്ഥന സജു, എ.ഇബ്രാഹിം ബാദുഷ, ബി.എൻ.ഭുവനേശ്, പ്രിതവ് സജു, ആർ.എസ്.അദ്വൈത് രാജ്, ശ്രേയ ബാലഗോപാൽ, എന്നിവർ സ്വർണം, വെള്ളി, വെങ്കല മെഡലുകൾ നേടിയത്. മുൻ ദേശീയ താരം പി.ആർ.ബാലഗോപാലാണ് മുഖ്യ പരിശീലകൻ.