വിമുക്തഭടന്മാരുടെ കുടുംബസംഗമം നടത്തി

Sunday 16 November 2025 12:55 AM IST

എടക്കര: കേരള സ്റ്റേറ്റ് എക്സ് സർവീസ് ലീഗ് മൂത്തേടം യൂണിറ്റിന്റെ വാർഷിക കുടുംബ സംഗമം മടവെട്ടിച്ചാലിൽ നടന്നു. മുത്തേടം ഗ്രാമപഞ്ചായത്ത് പഞ്ചായത്ത് പ്രസിഡന്റ് പി. ഉസ്മാൻ ഉദ്ഘാടനം ചെയ്തു. മൂത്തേടം യൂണിറ്റ് പ്രസിഡന്റ് എസ്. ശശാങ്കൻ അദ്ധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് ഗവേർണിഗ് കൗൺസിൽ അംഗം കെ. കിരാത ദാസ്, ബ്ലോക്ക് പ്രസിഡന്റ് എ.എൻ. ഉണ്ണിക്കൃഷ്ണൻ, പൂക്കോട്ടുംപാടം യൂണിറ്റ് പ്രസിഡന്റ് പി.ആർ.സി. നായർ, വഴിക്കടവ് യൂണിറ്റ് പ്രസിഡന്റ് അജിത് കുമാർ, ജനാർദ്ദനൻ, ഒ. ടി സാമുവൽ എന്നിവർ സംസാരിച്ചു.