തസ്തികകൾക്ക് തുടർച്ചാനുമതി
Sunday 16 November 2025 12:07 AM IST
തിരുവനന്തപുരം:സാങ്കേതിക സർവകലാശാലയിലെ 154 താത്കാലിക തസ്തികകൾക്ക് തുടർച്ചാനുമതി നൽകി ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി.ഒരു വർഷത്തേക്കാണ് തുടർച്ചാനുമതി.ഈ തസ്തികകൾ സ്ഥിരപ്പെടുത്താൻ രജിസ്ട്രാർ നൽകിയ ശുപാർശ സർക്കാർ അംഗീകരിച്ചില്ല.