എസ്.ഐ.ആറിനെതിരെ സുപ്രീംകോടതിയെ സമീപിക്കും: ഗോവിന്ദൻ
തിരുവനന്തപുരം: എസ്.ഐ.ആറിനെതിരെ സി.പി.എം സുപ്രീംകോടതിയെ സമീപിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. തിരഞ്ഞെടുപ്പ് കമ്മിഷനെ ഉപയോഗിച്ച് ഒരു കൂട്ടം വോട്ടർമാരെ ബോധപൂർവം നീക്കാനാണിത്. കേരളത്തിൽ ഫലപ്രദമായി ഫോറം വിതരണം ചെയ്തിട്ടില്ല. 80 ശതമാനം പൂർത്തിയായെന്ന് കമ്മിഷൻ പറയുന്നു. എത്രത്തോളം നിയമയുദ്ധം നടത്താൻ കഴിയുമോ അത്രയും മുന്നോട്ടു പോകുമെന്ന് എം.വി ഗോവിന്ദൻ പറഞ്ഞു. അതേസമയം, ബീഹാറിൽ തിരഞ്ഞെടുപ്പ് കമ്മീഷനോടൊപ്പം ചേർന്ന് എൻ.ഡി.എ തിരഞ്ഞെടുപ്പ് അട്ടിമറിച്ചതാണ്. പെരുമാറ്റ ചട്ടലംഘനവും അധികാര ദുർവിനിയോഗവുമാണ് അവിടെ നടന്നത്. ഇ.വി.എം മെഷീനുകൾ പോലും ശരിയായ രീതിയിൽ കൈകാര്യം ചെയ്യപ്പെട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.