ശബരിമല: മേൽശാന്തിമാർ  ഇന്ന് ചുമതലയേൽക്കും

Sunday 16 November 2025 12:19 AM IST

ശ​ബ​രി​മ​ല​:​ ​ശ​ബ​രി​മ​ല​ ​ന​ട​തു​റ​ക്കു​ന്ന​ ​ഇ​ന്ന് ​വൈ​കി​ട്ട് 5​ന് ​ത​ന്ത്രി​ ​ക​ണ്ഠ​ര​ര് ​മ​ഹേ​ഷ് ​മോ​ഹ​ന​രു​ടെ​ ​സാ​ന്നി​ദ്ധ്യ​ത്തി​ൽ​ ​മേ​ൽ​ശാ​ന്തി​ ​അ​രു​ൺ​കു​മാ​ർ​ ​ന​മ്പൂ​തി​രി​ ​ന​ട​തു​റ​ന്ന് ​ശ്രീ​ല​ക​ത്ത് ​ദീ​പം​ ​തെ​ളി​ക്കും.​ ​തു​ട​ർ​ന്ന് ​മേ​ൽ​ശാ​ന്തി​ ​പ​തി​നെ​ട്ടാം​പ​ടി​ ​ഇ​റ​ങ്ങി​ ​ഹോ​മ​കു​ണ്ഡ​ത്തി​ൽ​ ​അ​ഗ്നി​ ​തെ​ളി​ക്കും.​ ​ഇ​രു​മു​ടി​ക്കെ​ട്ടു​മാ​യി​ ​പ​തി​നെ​ട്ടാം​ ​പ​ടി​ക്ക് ​സ​മീ​പം​ ​തി​രു​മു​റ്റ​ത്ത് ​കാ​ത്തു​നി​ൽ​ക്കു​ന്ന​ ​നി​യു​ക്ത​ ​ശ​ബ​രി​മ​ല​ ​മേ​ൽ​ശാ​ന്തി​ ​ചാ​ല​ക്കു​ടി​ ​വാ​സു​പു​രം​ ​മ​റ്റ​ത്തൂ​ർ​കു​ന്ന് ​ഏ​റ​ന്നൂ​ർ​ ​മ​ന​യി​ൽ​ ​ഇ.​ഡി.​പ്ര​സാ​ദി​നെ​യും​ ​മാ​ളി​ക​പ്പു​റം​ ​മേ​ൽ​ശാ​ന്തി​ ​കൊ​ല്ലം​ ​മ​യ്യ​നാ​ട് ​കൂ​ട്ടി​ക്ക​ട​ ​ആ​യി​രം​തെ​ങ്ങ് ​മു​ട്ട​ത്തു​മ​ഠം​ ​എം.​ജി.​മ​നു​ ​ന​മ്പൂ​തി​രി​യെ​യും​ ​മേ​ൽ​ശാ​ന്തി​ ​കൈ​പി​ടി​ച്ച് ​പ​തി​നെ​ട്ടാം​പ​ടി​യി​ലൂ​ടെ​ ​സോ​പാ​ന​ത്തേ​ക്ക് ​ആ​ന​യി​ക്കും.​ ​ഭ​ഗ​വ​ത് ​ദ​ർ​ശ​ന​ത്തി​നു​ശേ​ഷം​ പ്ര​സാ​ദി​നെ​ ​സോ​പാ​ന​ത്തി​ലി​രു​ത്തി​ ​ത​ന്ത്രി​ ​ക​ല​ശാ​ഭി​ഷേ​കം​ ​ന​ട​ത്തി​യ​ശേ​ഷം​ ​ശ്രീ​കോ​വി​ലി​ലേ​ക്ക് ​കൊ​ണ്ടു​പോ​കും.​ ​അ​യ്യ​പ്പ​വി​ഗ്ര​ഹ​ത്തി​നു​ ​സ​മീ​പം​ ​ഇ​രു​ത്തി​ ​കാ​തി​ൽ​ ​മൂ​ല​മ​ന്ത്രം​ ​ചൊ​ല്ലി​ക്കൊ​ടു​ക്കും.​ ​തു​ട​ർ​ന്ന് ​എം.​ജി.​മ​നു​ ​ന​മ്പൂ​തി​രി​യെ​യും​ ​ഇ​തേ​രീ​തി​യി​ൽ​ ​മാ​ളി​ക​പ്പു​റം​ ​മേ​ൽ​ശാ​ന്തി​യാ​യി​ ​അ​വ​രോ​ധി​ക്കും.​ ​ക​ഴി​ഞ്ഞ​ ​ഒ​രു​വ​ർ​ഷ​ത്തെ​ ​ശ​ബ​രി​മ​ല​ ​മേ​ൽ​ശാ​ന്തി​ ​അ​രു​ൺ​ ​കു​മാ​ർ​ ​ന​മ്പൂ​തി​രി​യും​ ​മാ​ളി​ക​പ്പു​റം​ ​മേ​ൽ​ശാ​ന്തി​ ​ടി.​വാ​സു​ദേ​വ​ൻ​ ​ന​മ്പൂ​തി​രി​യും​ ​രാ​ത്രി​ 10​ന് ​ന​ട​അ​ട​ച്ച​ശേ​ഷം​ ​പ​തി​നെ​ട്ടാം​പ​ടി​ ​ഇ​റ​ങ്ങി​ ​വീ​ടു​ക​ളി​ലേ​ക്ക് ​മ​ട​ങ്ങും. അതിനിടെ,​ പ്ര​സാ​ദ് ​ന​മ്പൂ​തി​രി ഇന്നലെ​ ​സ​ന്നി​ധാ​ന​ത്തേ​ക്ക് ​പു​റ​പ്പെ​ട്ടു.​ ​വാ​സു​പു​ര​ത്തെ​ ​ഇ​ല്ല​ത്താ​യി​രു​ന്നു​ ​കെ​ട്ടു​നി​റ.​ ​മ​ക​ൻ​ ​അ​ച്യു​ത് ​ദാ​മോ​ദ​റും​ ​ഭാ​ര്യാ​സ​ഹോ​ദ​ര​ൻ​ ​ര​ഞ്ജി​ത്തും​ ​ഇ​രു​മു​ടി​ക്കെ​ട്ടേ​ന്തി​ ​ഒ​പ്പ​മു​ണ്ട്.​ ​